നയന്‍താര എന്ന പേര് നല്‍കിയത് ഞാനും രഞ്ജന്‍ പ്രമോദും’:സത്യന്‍ അന്തിക്കാട്‌

മനസിനക്കരെ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി മലയാളികളുടെ ഇഷ്ടതാരമായി മാറാന്‍ നയന്‍താരയ്ക്ക് കഴിഞ്ഞു. ചുരുക്കം ചില സിനിമകളില്‍ മാത്രമേ മലയാളത്തില്‍ അഭിനയിച്ചുള്ളുവെങ്കിലും തെന്നിന്ത്യയിലെ മറ്റ് ഭാഷ ചിത്രങ്ങളില്‍ നിറസാന്നിധ്യമാണ് താരം . ഇപ്പോള്‍ തമിഴകത്തിന്റെ സ്വന്തം ലേഡി സൂപ്പ‌ര്‍സ്റ്റാറാണ് നയന്‍താര. തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്ക് അ പേര് നല്‍കിയത് താനെനെന്ന സംവിധായകന്‍ ജോണ്‍ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സംവിധായകന്‍ സത്യന്‍ അന്തിക്കാട്.

ജോണ്‍ ഡിറ്റോ ആരാണെന്ന് തനിക്കറിയില്ല. ”ഇങ്ങനെയൊരു തര്‍ക്കത്തിന്റെയോ അവകാശവാദത്തിന്റെയോ ആവശ്യം ഈ വിഷയത്തിലുണ്ടെന്നു പോലും ഞാന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘മനസിനക്കരെ ചിത്രീകരണം നടക്കുന്ന സമയത്ത് ഒരു ദിവസം രാവിലെ ഞാനും രഞ്ജന്‍ പ്രമോദും ആലോചിച്ചുണ്ടാക്കിയ ചില പേരുകള്‍ ഒരു ലിസ്റ്റായി എഴുതി നയന്‍താരയ്ക്ക് കൊടുത്തു. നയന്‍താര തന്നെയാണ് അതില്‍ നിന്ന് ഇഷ്ടപ്പെട്ട പേര് തിരഞ്ഞെടുത്തതന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

Loading...

”ഇങ്ങനെയൊരു തര്‍ക്കത്തിന്റെയോ അവകാശവാദത്തിന്റെയോ ആവശ്യം ഈ വിഷയത്തിലുണ്ടെന്നു പോലും ഞാന്‍ കരുതുന്നില്ല. മനസിനക്കരെ ചിത്രീകരണം നടക്കുന്ന സമയത്ത് ഒരു ദിവസം രാവിലെ ഞാനും രഞ്ജന്‍ പ്രമോദും ആലോചിച്ചുണ്ടാക്കിയ ചില പേരുകള്‍ ഒരു ലിസ്റ്റായി എഴുതി നയന്‍താരയ്ക്ക് കൊടുത്തു. നയന്‍താര തന്നെയാണ് അതില്‍ നിന്ന് ഇഷ്ടപ്പെട്ട പേര് തിരഞ്ഞെടുത്തത്,”എന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

ജോണ്‍ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

“2003.. തിരക്കഥാകൃത്തും സംവിധായകനുമായ A K Sajan സാറിന്റെ സ്ക്രിപ്റ്റ് അസിസ്റ്റന്റായി ഞാൻ പ്രവർത്തിച്ചിരുന്ന കാലം. ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റസ്റ്റ് ഹൗസിൽ താമസിക്കുകയായിരുന്നു. ഒരു ദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റിൽ ഫോട്ടോഗ്രാഫർ സ്വാമിനാഥൻ സാറിനെക്കാണാൻ എത്തി. വിശേഷം പറഞ്ഞ കൂട്ടത്തിൽ ഷൊർണൂരിൽ സത്യൻ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേര് വേണമെന്നും പറഞ്ഞു. ക്രിസ്ത്യൻ പെൺകുട്ടി ഡയാനയെന്നാണ് പേരത്രെ.

“ഡിറ്റോ ഒരു പേര് ആലോചിക്ക് “സർ നിർദേശിച്ചു.
ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാൻ ചിന്തിച്ചു. മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെൺകുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി. ‘നയൻതാര’. ഞാൻ പറഞ്ഞു: നയൻതാര ..
സാജൻസാർ തലയാട്ടി. സ്വാമിനാഥൻ സാറും തലകുലുക്കി. പിന്നീട് മനസിനക്കരെ എന്ന സിനിമയുടെ പേരും നായിക നയൻതാരയുടെ പേരും സത്യൻ സർ അനൗൺസ് ചെയ്തു. അങ്ങനെ തെന്നിന്ത്യയിലെ സൂപ്പർ നായികയുടെ പേരിട്ട ഞാൻ സമ്പൂർണ പരാജിതനായി വീട്ടിലിരിക്കുന്നു. നായിക ഇതൊന്നുമറിയാതെ തലൈവർ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു.

ഇന്ന് സാജൻ സാറിനെക്കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നപ്പോൾ പഴയ കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിലാണ് ഈ കാര്യം വീണ്ടും ഓർത്തത്. “പുതിയ നിയമം” എന്ന മമ്മൂട്ടിപ്പടം സാജൻ സർ ഡയറക്റ്റ് ചെയ്തപ്പോൾ നായികയായ നയൻതാരയെ കാണാൻ കഴിഞ്ഞിരുന്നില്ല. എങ്കിൽ ഈ കഥ പറയാമായിരുന്നു.”