സൗദിയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു

സൗദിയിലെ ബിശയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച്‌ മലയാളികൾ മരിച്ചു. കോഴിക്കോട് സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചുപേരാണ്‌ മരിച്ചത്‌. കോഴിക്കോട് ബേപ്പൂർ പാണ്ടികശാലകണ്ടി മുഹമ്മദ്‌ ജാബിർ(48), ഭാര്യ ഷബ്‌ന (36), മക്കളായ സൈബ(7), സഹ (5), ലുത്ഫി എന്നിവരാണ്‌ വെള്ളിയാഴ്‌ച‌‌ രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്. ജുബൈലിൽനിന്നു ജിസാനിലേയ്‌ക്കു പോകുന്നതിനിടയിൽ ബിശയിലാണ് അപകടം നടന്നത്. ഇവരുടെ വാഹനത്തിന്‌ പിറകിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു.

സൗദിയിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ അബ്ദുല്‍ ലത്തീഫ് ജമീല്‍ കമ്പനിയിലെ ജുബൈല്‍ ശാഖയില്‍ ഫീല്‍ഡ് ഓഫീസറായിരുന്നു മുഹമ്മദ് ജാബിര്‍. ഇദ്ദേഹത്തിന് ഒരാഴ്ച് മുമ്പ് ജിസാനിലേക്ക് സ്ഥലംമാറ്റം കിട്ടിയിരുന്നു. ഇവിടേക്ക് പോകുമ്പോഴാണ് അപകടം. മൃതദേഹങ്ങള്‍ അല്‍ റെയ്ന്‍ ജനല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

Loading...