Featured Gulf

കരിപ്പൂരിലേക്ക് വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് സൗദി എയര്‍ലൈന്‍സ്

കോഴിക്കോട്: പ്രവാസികളുടെ ആശങ്കകള്‍ക്ക് അറുതിയായി. സൗദിയില്‍ നിന്നും കരിപ്പൂരിലേക്കുള്ള വിമാന സര്‍വീസ് വീണ്ടും ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി സൗദി എയര്‍ലൈന്‍സ് അറിയിച്ചു. വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ കേന്ദ്രം അനുമതി നല്‍കിയ സാഹചര്യത്തിലാണിത്.

കരിപ്പൂരില്‍ നിന്നും വീണ്ടും വലിയ വിമാന സര്‍വീസുകള്‍ നടത്താന്‍ അനുമതി ലഭിച്ച സ്ഥിതിക്ക് എത്രയും പെട്ടെന്ന് തന്നെ സര്‍വീസ് നടത്താന്‍ തങ്ങള്‍ പൂര്‍ണ സജ്ജരാണെന്നു സൗദി എയര്‍ലൈന്‍സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് നവാഫ് അല്‍ജക്തമി, സൗദി ഓപ്പറേഷന്‍ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഇസ്സാം അല്‍ മൈമാനി എന്നിവര്‍ അറിയ്ക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ മാത്രമാണ് ബാക്കിയുള്ളതെന്നാണ് സൂചന.

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിനുള്ള ഡിജിസിഎ അനുമതി ഇന്നലെയാണ് വന്നിരുന്നത്. ആഗസ്റ്റ് 20 ഓടെ വിമാനം പൂര്‍ണ്ണമായും സജ്ജമാകും. ഇതിന് ശേഷമായിരിക്കും സര്‍വീസ് പുനരാരംഭിയ്ക്കുക.

കരിപ്പൂരില്‍ നിന്നും എയര്‍ഇന്ത്യയടക്കം മറ്റു കമ്പനികളും സര്‍വീസ് തുടങ്ങും. വിമാനത്താവളത്തില്‍ നവീകരിച്ച അന്താരാഷ്ട്ര ആഗമനകേന്ദ്രം ഉടന്‍തുറക്കുമെന്നും വ്യോമായന വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവില്‍ 35 ലക്ഷം യാത്രക്കാര്‍ക്കുള്ള സൗകര്യമാണ് ഇവിടെയുള്ളത്. പുതിയ ബ്ലോക്ക് വരുന്നതോടെ അത് 50 ലക്ഷം പേര്‍ക്കുള്ള സൗകര്യമാകും.

കോഴിക്കോട് നിന്നും അടുത്തവര്‍ഷം മുതല്‍ ഹജ്ജ് വിമാനങ്ങളും പുനരാരംഭിക്കും. കരിപ്പൂരില്‍ അടച്ചിട്ടപ്പോള്‍ കൊച്ചിയില്‍ നിന്നായിരുന്നു ഹജ്ജ് വിമാനങ്ങള്‍ പുറപ്പെട്ടിരുന്നത്.

Related posts

ഖത്തറിനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയാല്‍ കടുത്ത ശിക്ഷയെന്ന് യുഎഇ

ആവശ്യമെന്നു കണ്ടാല്‍ ചൈന ലോക നേതൃസ്ഥാനം ഏറ്റെടുക്കുമെന്ന് മുതിര്‍ന്ന ചൈനീസ് നയതന്ത്ര പ്രതിനിധി

Sebastian Antony

ക്നാനായ പാരമ്പര്യവും സ്നേഹവും കാത്തു സൂക്ഷിക്കണമെന്ന് ബിഷപ്പ് .മാർ. കുറിയാക്കോസ് സേവറിയോസ്

subeditor

അമേരിക്കയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 18 പേര്‍ മരിച്ചു

subeditor

സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി നിർമ്മാതാവ് പെൺകുട്ടിയെ പീഡിപ്പിച്ചു

നിങ്ങൾ ഫ്‌ളു വാക്‌സിൻ എടുത്തോ?

subeditor

ടെന്നീസ് കോര്‍ട്ടിലെ സുന്ദരി സാനിയ മിര്‍സയുടെ ഡാന്‍സ് വൈറലാകുന്നു

പ്രസവിച്ച് 7മത് ദിവസം മലയാളി യുവതി റിയാദിൽ മരിച്ചു

subeditor

ഡബ്ലിനിലെ വാടക നിരക്കുകൾ വർദ്ധിക്കുന്നു.

subeditor

സൗദിയിലേയ്ക്ക് വന്‍ തൊഴിലവസരങ്ങള്‍!

subeditor

സോഷ്യൽ മീഡിയ വഴി കുപ്രചരണം, അസഭ്യം- കുവൈറ്റിൽ കർശന നടപടി

subeditor

നൂര്‍ജഹാന്‍ മകനെ കാണുന്നത് 17 കൊല്ലത്തിന് ശേഷം; ഷാര്‍ജ വിമാനത്താവളത്തില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍

ചികിൽസക്കെന്നു പറഞ്ഞ് യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ വാങ്ങി പണവും തട്ടി

subeditor

ദുബായില്‍ വീട്ടമ്മയും കുട്ടികളും ചെക്ക് കേസുകളില്‍ കുടുങ്ങി

ഒരു ടീസ്പൂണ്‍ ഉപ്പു നല്‍കി കുഞ്ഞു മരിച്ച കേസ്സില്‍ മാതാവിനെ അറസ്റ്റു ചെയ്തു.

Sebastian Antony

പാകിസ്താന്‍ ഭീകരരാഷ്ട്രം, ഭീകരര്‍ പാക് തെരുവുകളിലൂടെ സ്വതന്ത്രരായി നടക്കുന്നു… യു എന്നില്‍ തിരിച്ചടിച്ച് ഇന്ത്യ

Sebastian Antony

റിയാദിൽ നിർത്തിയിട്ട വണ്ടിയിൽനിന്നും ഇറങ്ങിയ മലയാളി ട്രയിലർ ഇടിച്ച് മരിച്ചു

subeditor

ബഹ്‌റൈനില്‍ ഇന്ത്യൻ എംബസി അഭിഭാഷകൻ എന്ന് പറഞ്ഞ് പണപിരിവ്‌; പ്രവാസികൾ ജാഗ്രത