പ്രവാസി മലയാളികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; കാത്തിരിപ്പുകള്‍ക്ക് വിരാമം

റിയാദ്: സൗദിയില്‍ വാട്ട്‌സാപ്പ് വീഡിയോ ഓഡിയോ കോളുകള്‍ക്കുള്ള നിരോധനം നീക്കുന്നതായി റിപ്പോര്‍ട്ട്. സുരക്ഷയും ടെലികോം കമ്പനികളുടെ അഭ്യര്‍ത്ഥനയും മാനിച്ചാണ് സൗദി നേരത്തെ വാട്ട്‌സ്ആപ്പ് കോളുകള്‍ നിരോധിച്ചത്. മലയാളികള്‍ അടക്കം നിരവധി ഇന്ത്യക്കാരാണ് സൗദിയില്‍ ജോലി ചെയ്യുന്നത്. മറ്റ് ഭൂരിഭാഗം ഗള്‍ഫ് രാജ്യങ്ങളിലും വാട്ട്‌സ്ആപ്പ് കോളുകള്‍ ചെയ്യാന്‍ സൗകര്യമുണ്ട്. എന്നാല്‍ സൗദി ഇത് അനുവദിച്ചിരുന്നില്ല. അതിനാല്‍ മലയാളികള്‍ അടക്കം നിരവധി പേര്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. വാട്ട്‌സ്ആപ്പ് കോളുകള്‍ ലഭ്യമാകുന്നില്ലെങ്കിലും ഐഎംഒ പോലുള്ള ഓണ്‍ലൈന്‍ കോളുകള്‍ക്കുള്ള സൗകര്യം സൗദി ഒരുക്കിയിരുന്നു.

വാട്ട്‌സ്ആപ്പ് വീഡിയോ ഓഡിയോ കോളുകള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് സൗദി കമ്മ്യൂണിക്കേഷന്‍ അതോറിറ്റിയാണ് അറിയിച്ചിട്ടുള്ളത്. ചില സാങ്കേതിക നടപടികള്‍ കൂടി പൂര്‍ത്തിയാകേണ്ടതുണ്ടെന്നും ഉടന്‍ തന്നെ വീഡിയോ സൗകര്യം ഒരുക്കുമെന്നും സൗദി കമ്മ്യൂണിക്കേഷന്‍ വക്താവ് അറിയിച്ചു. പ്രവാസി മലയാളികള്‍ക്കടക്കം ഏറെ ഉപകാരപ്രദമാകും സൗദിയുടെ ഈ തീരുമാനം.
വാട്ട്‌സ് അപ്പ് കോള്‍ സേവനം ലഭ്യമാക്കുന്നതിന് മുന്നോടിയായി ചില നടപടിക്രമങ്ങള്‍ തീര്‍ക്കാനുണ്ടെന്നാണ് സൗദി കമ്യൂണിക്കേഷന്‍ അതോറിറ്റിയുടെ അറിയിപ്പ്. ഇതെന്താണെന്ന് അതോറിറ്റി വ്യക്തമാക്കിയില്ല. എന്നാല്‍ നടപടി ക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും ഇതോടെ വാട്‌സാപ്പ് ഉള്‍പ്പെടെ എല്ലാ ഓണ്‍ലൈന്‍ കോള്‍ സേവനങ്ങളും ലഭ്യമാകുമെന്നും കമ്യൂണിക്കേഷന്‍സ് അതോറിറ്റി പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ അലി അല്‍ മുതൈരി മുതൈരി അറിയിച്ചു. സൗദി പ്രാദേശിക ചാനല്‍ വഴിയാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്.

Loading...