Gulf News

യുദ്ധം ആഗ്രഹിക്കുന്നില്ല ; അടിച്ചാല്‍ തിരിച്ചടിക്കുമെന്നും സൌദി അറേബ്യ

പശ്ചിമേഷ്യയില്‍ ഇനിയൊരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അടിച്ചാല്‍ മാത്രമേ തിരിച്ചടിക്കൂവെന്നും സൌദി അറേബ്യേ. ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി രാജ്യ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും സൌദി വിദേശകാര്യ സഹമന്ത്രി പറഞ്ഞു.

“Lucifer”

ഇന്ന് റിയാദ് വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സൌദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. എണ്ണമറ്റ അക്രമങ്ങളാണ് ഇറാന്‍ നടത്തുന്നത്. ഇത് മേഖലയെ അസ്ഥിരമാക്കുന്നു. യുദ്ധം സൃഷ്ടിക്കാനാണ് ശ്രമം. അത് സൌദി ആഗ്രഹിക്കുന്നില്ല. പക്ഷേ, അടിച്ചാല്‍ തിരിച്ചടിക്കുമെന്നും അദ്ധേഹം പറഞ്ഞു.
ഈ മാസം 30ന് മക്കയില്‍ ജി.സി.സി കൂട്ടായ്മയുടെ അടിയന്തിര ഉച്ചകോടി ചേരുന്നുണ്ട്. ഈ യോഗത്തില്‍ ഇറാന്‍ വിഷയം വിശദമായി സൌദി അവതരിപ്പിക്കും.

അമേരിക്ക ഇറാന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഉച്ചകോടി മാറ്റിവെക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടയിലാണ് ഇറാനെതിരെയുള്ള യുദ്ധ സന്നാഹത്തിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്കയുടെ സൈനിക സാന്നിധ്യം ശക്തമാക്കാന്‍ തീരുമാനിച്ചത്. അമേരിക്കയുടെ ആവശ്യം ഗള്‍ഫ് രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ അറബ് ജിസിസി ഉച്ചകോടികള്‍ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. അതേസമയം എണ്ണ ഉത്പാദക രാജ്യങ്ങളുടെ മന്ത്രിതല സമ്മേളനം ഇന്ന് ജിദ്ദയില്‍ നടക്കും.

സൗദിയുടെ എണ്ണക്കപ്പലുകള്‍ക്കും എണ്ണ വിതരണ പൈപ്പ്‌ലൈനുകള്‍ക്കും നേരെ ഭീകരാക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് യോഗം. ഇറാനാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് സൗദിയും യു.എ.ഇയും അമേരിക്കയും ആരോപിച്ചിരുന്നു. ഇറാന്റെ എണ്ണവിപണിയെ ബാധിക്കും വിധം ഉപരോധം തുടര്‍ന്നാല്‍ ആഗോള തലത്തില്‍ എണ്ണ വിതരണം മുടക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയത്തിനു പിന്നാലെയായിരുന്നു ഈ ആക്രമണങ്ങള്‍. എന്നാല്‍ ആഗോള തലത്തില്‍ എണ്ണ ലഭ്യതയിലും വിതരണത്തിലും കുറവ് വന്നിട്ടില്ലെന്ന് സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.

Related posts

അപരിചിതനെ അഭിവാദ്യം ചെയ്യാത്തതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ ജര്‍മന്‍കാരനു മര്‍ദ്ദനം

special correspondent

സൗദിയിൽ റോഡിൽ തുപ്പിയാൽ 150 റിയാൽ പിഴ

subeditor

നടി ആക്രമിക്കപ്പെട്ട സംഭവം: കേസില്‍ വഴിത്തിരിവായി ‘മാഡത്തിന്റെ ഫോണ്‍കോള്‍’

subeditor

മിന്നുകെട്ടി ആറുനാളുകള്‍ക്ക് ശേഷം അതേ പള്ളിയില്‍ അന്ത്യകര്‍മങ്ങള്‍

subeditor

താന്‍ കൊലപ്പെടുത്തിയ കുട്ടിയുടെ ചിത്രത്തിന് അരുണ്‍ ആനന്ദിന്റെ ഫെയ്‌സ്ബുക്ക് അടിക്കുറിപ്പ്’ CUTEST BABIES ON EARTH

main desk

മുഹമ്മദ് മുഹ്സിന്‍ നിയമ സഭയിലേ ഏറ്റവും പ്രായം കുറഞ്ഞയാൾ; കാരണവർ വി.എസ്

subeditor

രമ്യ ഹരിദാസിന് കാർ വാങ്ങാൻ ഇതുവരെ പിരിച്ചത് ആറ് ലക്ഷം രൂപ… തിരിച്ച് കൊടുക്കുമെന്ന് യൂത്ത് കോൺഗ്രസ്

subeditor10

കേരളത്തിനു എംയിംസ് ഇല്ലെന്ന് കേന്ദ്രം

subeditor

ഒരിക്കൽ കൂടി ശ്രദ്ധിക്കൂ…. ഈ 11 തിരിച്ചറിയല്‍ രേഖകളില്‍ ഒന്നു മതി വോട്ടു ചെയ്യാന്‍

subeditor5

ഭഗവാനെ കണ്ടോളൂ… തൊഴുതോളൂ… എന്നിട്ട് തിരിച്ചു പോരൂ…സിംപിള്‍; സ്ത്രീകളുടെ തലയില്‍ തേങ്ങ എറിയരുത്: യതീഷ്ചന്ദ്ര

subeditor5

ഭര്‍ത്താക്കന്മാരെ ഭീഷണിപ്പെടുത്തി ആദിവാസി യുവതികളെ ബലാത്സംഗം ചെയ്തു

subeditor

സുനിലിനോട് പരിചയമില്ലാത്ത ഭാവത്തില്‍ ഫോണില്‍ സംസാരിച്ചത് ദിലീപ് പറഞ്ഞിട്ട്; സുനി ജയിലില്‍ നിന്ന് വിളിച്ചപ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നു ;ജനപ്രിയന് കുരുക്കു മുറുക്കി അപ്പുണ്ണിയുടെ മൊഴി