മക്ക ഹറമിലെ മത്വാഫ്​ ഹജ്ജ്​ തീർഥാടകർക്ക്​ മാത്രമാക്കും

മക്ക ഹറമിലെ മത്വാഫ്​ ഹജ്ജ്​ തീർഥാടകർക്ക്​ മാത്രമാക്കുമെന്ന്​ വ്യക്തമാക്കി ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്​മാൻ അൽസുദൈസ്​. ഹജ്ജ്​ ഉംറ മന്ത്രി ഡോ. തൗഫീഖ്​ അൽറബീഅ, പൊതുസുരക്ഷ മേധാവി ലെഫ്​റ്റനൻറ്​ ജനറൽ മുഹമ്മദ്​ ബിൻ അബ്​ദുല്ല അൽബസാമി എന്നിവരുടെ സാന്നിധ്യത്തിൽ ഇരുഹറം കാര്യാലയത്തിന്​ കീഴിലെ ഹജ്ജ്​ പ്രവർത്തന പദ്ധതി വിശദീക്കവെയാണ്​ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്​.

മൂന്നാം സൗദി വിപുലീകരണ ഭാഗങ്ങൾ, പുറത്തെ മുറ്റങ്ങൾ, കിങ്​ ഫഹദ്​ ഹറം വിപുലീകരണ ഭാഗം എന്നിവിടങ്ങളിൽ മുഴുവൻ ശേഷിയിലും തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന്​ ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു. കിങ്​ അബ്​ദുൽ അസീസ്​, അൽസലാം കവാടങ്ങൾ ഹജ്ജ്​, ഉംറ തീർഥാടകരുടെ പ്രവേശനത്തിന്​ മാത്രമാക്കിയിരിക്കുന്നു. 144 നമ്പർ കവാടം നമസ്​കരിക്കുന്നവർക്ക്​ പ്രവേശിക്കാൻ​ മാത്രമായിരിക്കും.

Loading...