സൗദി അറേബ്യ യാത്രാവിലക്ക് നീക്കി

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയടക്കമുള്ള നാല് രാജ്യങ്ങളിലേക്ക് സൗദി പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാ നിരോധനം പിൻവലിച്ചു. നാല് രാജ്യങ്ങളിലേക്ക് നേരിട്ടോ മറ്റു രാജ്യങ്ങൾ വഴിയോ യാത്ര ചെയ്യുന്നതിനാണ് സൗദി പൗരന്മാർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

ഇന്ത്യ, എത്യോപ്യ, തുർക്കി, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്ക് താത്കാലികമായി ഏർപ്പെടുത്തിയിരുന്ന യാത്രാ നിരോധമാണ് സൗദി അറേബ്യന്‍ ആഭ്യന്തര മന്ത്രാലയം പിൻവലിച്ചത്. ഇതോടെ സൗദി അറേബ്യയിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്ര വീണ്ടും പൂർവ സ്ഥിതിയിലേക്ക് മാറി.

Loading...