കൊറോണ ബാധിച്ച യുവാവ് ഷോപ്പിംഗ് മാളിലെ ട്രോളിയില്‍ തുപ്പി;വധശിക്ഷ ലഭിക്കാന്‍ സാധ്യത

തിരുവനന്തപുരം: കൊറോണ ഭീതിയിലും അതിനെ ചെറുത്തുതോല്‍പ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് ലോകരാഷ്ട്രങ്ങളെല്ലാം തന്നെ. പല രാജ്യങ്ങളും അപ്പാടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചുമൊക്കെയാണ് ഇത് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്. കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കുകയും നിരീക്ഷണത്തില്‍ കഴിയുകയും ചെയ്യുമെങ്കിലും ചിലരുടെ ചില പ്രവൃത്തികള്‍ എല്ലാം തകര്‍ത്തു കളയും. അത്തരത്തിലുള്ളൊരു വാര്‍ത്തയാണ് ഇപ്പോള്‍ റിയാദില്‍ നിന്നും പുറത്ത് വരുന്നത്.

കൊറോണ ബാധിതനായ ഒരു യുവാവ് സൗദി അറേബ്യയിലെ ഒരു ഷോപ്പിംഗ് മാളില്‍ കയറി അവിടുത്തെ ട്രോളിയില്‍ തുപ്പിയിട്ടു. ഇവര്‍ക്ക് വധശിക്ഷ വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ജനറല്‍ പ്രോസിക്യൂഷന്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഇയാള്‍ക്ക് കൊറോണ ബാധ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ബല്‍ജുര്‍ശിയിലെ ഒരു ഷോപ്പിംഗ് മാളിലാണ് കഴിഞ്ഞ ദിവസം ഈ സംഭവം നടന്നത്. ഏതായാലും ഈ വിരുതനെ അന്ന് തന്നെ സുരക്ഷാവിഭാഗം പിടികൂടുകയും ചെയ്തു. മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചായിരുന്നു ഈ വിദേശിയെ പിടികൂടിയത്.

Loading...

പ്രതിയെ വീഡിയോ കോൺഫറൻസ് വഴി ചോദ്യം ചെയ്തു. വിദേശിക്ക് പറയാനുള്ളത് ജനറൽ പ്രോസിക്യൂഷൻ കേട്ടു. തുപ്പിയത് കാരണം മറ്റുള്ളവരിലേക്ക് കൊറോണ ബാധിക്കുന്നത് തടയാൻ ശക്തമായ മുൻകരുതൽ സ്വീകരിക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്. പ്രതി ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ഷോപ്പിംഗ് മാളിൽ വരുന്നവർക്ക് മനഃപൂർവം കൊറോണ വൈറസ് പടർത്തിയെന്നും ഇതു മതപരമായും നിയമപരമായും കൊടുംകുറ്റമാണെന്നും ജനറൽ പ്രോസിക്യൂഷൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വധശിക്ഷവരെ ലഭിക്കാൻ കാരണമാവുന്ന ഗുരുതരകുറ്റമാണ് പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അധികൃതർ വ്യക്തമാക്കുന്നു.