ഇനി ഒരു പണിയും നടക്കില്ല; സൗദിയില്‍ താമസമാക്കിയ ഭര്‍ത്താക്കന്മാര്‍ക്ക് മുട്ടന്‍ പണിവരുന്നു

സൗദിയിലെ ഭര്‍ത്താക്കന്മാരെ കാത്തിരിക്കുന്നത് മുട്ടന്‍ പണി. ഇനി മുതല്‍ സൗദിയില്‍ വിവാഹമോചനത്തിന് ഭര്‍ത്താവ് നോട്ടീസ് നല്‍കി രജിസ്റ്റര്‍ ചെയ്താലുടന്‍ ആ വിവരം എസ്എംഎസ് വഴി ഭാര്യ അറിയിക്കും. സൗദി നീതിന്യായ കോടതിയാണ് സംവിധാനം നിലവില്‍ കൊണ്ടുവരുന്നത്.

ഭാര്യ അറിയാതെ ഭര്‍ത്താവ് രഹസ്യമായി വിവാഹമോചനത്തിന് റജിസ്റ്റര്‍ ചെയ്യുന്നത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു നടപടിയുമായി സൗദി നീതിന്യായ കോടതി തന്നെ മുന്നിട്ടിറങ്ങിയത്. വിവാഹമോചനം ചെയ്യപ്പെടുമ്പോള്‍ സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താനാണ് പുതിയ സംവിധാനമെന്ന് സൗദി നീതിന്യായകോടതികള്‍ പറയുന്നു.

സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനത്തില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണിലേക്കാണ് എസ്എംഎസ് കിട്ടുക. വിവാഹമോചന സര്‍ട്ടിഫിക്കറ്റ് നമ്പര്‍ , കോടതി വിവരങ്ങള്‍ എന്നിവയെല്ലാം അതിലുണ്ടായിരിക്കും. നീതിന്യായ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് വിവരങ്ങള്‍ പരിശോധിക്കാനും സ്ത്രീകള്‍ക്ക് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് സൗദിയിലെ ഭര്‍ത്താക്കന്‍മാരേ ഓര്‍ക്കുക..ഇനി മുതല്‍ ഭാര്യയറിയാതെ നിങ്ങള്‍ക്ക് വിവാഹമോചനം ചെയ്യാന്‍ സാധിക്കില്ല.

Top