സൗദിയിൽ 1,004 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സൗദിയിൽ ഇന്ന് മൂന്നുപേർ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 1,004 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,90,223 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,71,081 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,198 ആയി.

നിലവിലെ രോഗികളിൽ 927 പേർ സുഖം പ്രാപിച്ചു. നിലവിലുള്ള രോഗബാധിതരിൽ 10,082 പേരാണ് ഇപ്പോള്‍ ചികിത്സയിൽ കഴിയുന്നത്. ഇവരില്‍ 144 പേർ ഗുരുതരവാസ്ഥയിൽ തുടരുന്നു. 24 മണിക്കൂറിനിടെ 26,982 ആർ.ടി – പി.സി.ആർ പരിശോധനകൾ നടത്തി.

Loading...