സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്ന് മരണം

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്നുപേർ കൂടി മരിച്ചു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 869 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

നിലവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗികളിൽ 992 പേർ കൂടി സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,93,729 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,74,954 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,205 ആണ്.

Loading...