വിസിറ്റ് വിസകളുടെ കാലാവധി ദീര്‍ഘിപ്പിച്ച്‌ സൗദി അറേബ്യ

റിയാദ്: വിസിറ്റ് വിസകളുടെ കാലാവധി നീട്ടി സൗദി അറേബ്യ. 2021 മാര്‍ച്ച്‌ 24 ന് മുന്‍പ് അനുവദിച്ചിട്ടുള്ള വിസിറ്റ് വിസകളുടെ കാലാവധിയാണ് സൗദി നീട്ടി നല്‍കിയത്. ഇത്തരം വിസകളുടെ കാലാവധി നീട്ടി നല്‍കുന്നതിനുള്ള നടപടികള്‍ മന്ത്രാലയം സ്വയമേവ കൈക്കൊണ്ടതായും, ഇത്തരം വിസകള്‍ അനുവദിക്കപ്പെട്ടിട്ടുള്ളവരെ മന്ത്രാലയത്തില്‍ നിന്ന് ഈമെയിലിലൂടെ ബന്ധപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.

സൗദി ടൂറിസം മന്ത്രാലയം നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവരുമായി സംയുക്തമായാണ് വിദേശകാര്യ മന്ത്രാലയം നടപടികള്‍ നടപ്പിലാക്കിയത്. സൗദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് തടസം നേരിട്ടിരുന്ന രാജ്യങ്ങളിലുള്ളവര്‍ക്ക് മാര്‍ച്ച്‌ 24-ന് മുന്‍പ് അനുവദിച്ചിട്ടുള്ള വിസിറ്റ് വിസകളുടെ കാലാവധി നീട്ടിയിട്ടുണ്ട്.

Loading...

ടൂറിസ്റ്റ് വിസകളുടെ കാലാവധിയും സൗദി നീട്ടി നല്‍കിയിട്ടുണ്ട്. ടൂറിസ്റ്റ് വിസ എടുക്കുകയും കോവിഡ് പ്രതിസന്ധി കാരണം വരാന്‍ സാധിക്കാതെ വിസ കാലാവധി അവസാനിക്കുകയും ചെയ്തവര്‍ക്ക് വിസ കാലാവധി നീട്ടി നല്‍കുന്നത്.