മക്ക പുണ്യ നഗരത്തിലേക്ക് ബാലിസ്റ്റ് മിസൈൽ ആക്രമണം

സൗദി ദേശീയ എണ്ണകമ്പനിക്ക് കീഴിലെ അരാംകോയുടെ എണ്ണപമ്പിങ് സ്‌റ്റേഷനുകള്‍ക്ക് നേരെ നടന്ന ഡ്രോണ്‍ ആക്രമണം നടത്തിയത് യമനിലെ വിമത സേനയായ ഹൂതികള്‍കൾ ആയിരുന്നു. അന്നും ഹൂതികൾ സൗദിയെ ശരിക്കും ഞെട്ടിച്ച് കളഞ്ഞു.ഇത് കഴിഞ്ഞ ആഴ്ച്ചയായിരുന്നു. തുടർന്ന് പകയോടെ സൗദി ഹൂതികൾക്കെതിരെ രൂക്ഷമായ ആക്രമണം നടത്തി.

യമന്‍ ഔദ്യോഗിക സൈനിക സഹായത്തോടെ ഹൂതി കേന്ദ്രങ്ങളില്‍ നടത്തിയ കനത്ത ആക്രമണങ്ങളില്‍ ചുരുങ്ങിയത് 97 ഹൂതി സൈനികര്‍ കൊല്ലപ്പെട്ടതായി അറബ് സഖ്യ സേനയെഉദ്ധരിച്ച് അല്‍ അറബിയെ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കുപടിഞ്ഞാറന്‍ യമന്‍ ഗവര്‍ണറേറ്റിന് കീഴിലെ അല്‍ ദാലിയ മേഖലയിലെ ഹൂതി കേന്ദ്രങ്ങളിലാണ് സൈനിക നടപടി തുടങ്ങിയത്.

Loading...

ഇവിടെ നിന്നും 120 വിമതരെ യുദ്ധ തടവുകാരായി പിടികൂടുകയും ചെയ്തിട്ടുണ്ട്.ഇതിന്റെ പ്രതികാരമായാണ്‌ ഇപ്പോൾ ഹൂതികൾ മക്കയിലേക്ക് മിസൈൽ അയച്ചത് എന്നു കരുതുന്നു.

യമനിലെ വിമത പോരാളികളാണ്‌ ഹൂതികൾ. അതായത് സമാന്തിര വിമത പട്ടാളം.രാജ്യത്ത് വര്‍ഷങ്ങളായി പോരാടുകയാണവർ. സനായുടെ വലിയൊരു പ്രദേശം കയ്യടക്കും മുമ്പ് ദേശീയ സേനയുമായി നിരവധി ദിവസങ്ങൾ നീണ്ട പോരാട്ടവും അവർ നടത്തി. 2011-നു ശേഷമാണ് അവർ ഈ ശക്തി കൈവരിച്ചത്.

യമന്റെ ഒരു പ്രദേശം മുഴുവൻ ഇവരുടെ ഭരണത്തിലാണ്‌. സൗദിക്ക് എന്നും ഇവർ വലിയ തലവേദനയാണ്‌.ഹുസൈൻ അൽ-ഹൂതി എന്ന നേതാവിന്റെ പേരിൽ നിന്നാണ് ഹൂതികൾ ആ പേര് സ്വീകരിക്കുന്നത്. ഇയാൾ സ്ഥാപിച്ച സംഘമാണ് പിന്നീട് 1990-കളുടെ പകുതിയോടെ ഹൂതികളായി രൂപാന്തരം പ്രാപിച്ചത്. പക്ഷേ അവരുയര്‍ത്തുന്ന വിഭാഗീയവും രാഷ്ട്രീയവുമായ പ്രശ്നങ്ങളെ സമീപിക്കുന്നതിലൂടെയാകും അവരെ മനസിലാക്കാനെളുപ്പം.

ഒരു യെമൻ ഷിയാ വിഭാഗമായ സയിദി എന്നറിയപ്പെടുന്ന ഒരു ഇസ്ളാമിക ശാഖയാണ് ഹൂതികൾ. സുന്നി ഭൂരിപക്ഷ യെമനിൽ സയിദികൾ ന്യൂനപക്ഷമാണ്. സയിദികളെ അടിച്ചമര്‍ത്തുന്നതിനോടുള്ള ചെറുത്തുനില്‍പ്പായാണ് ഹൂതി മുന്നേറ്റം സായുധവത്കരിക്കപ്പെട്ടത്.

അല്‍ ദാലിയയുടെ വടക്കുള്ള ഖാതബ നഗരത്തില്‍ നടന്ന പോരാട്ടത്തില്‍ ഹൂതികളെ ഇവിടെ നിന്നും തുരത്താനും ഇപ്പോള്‍ ഹൂതികള്‍ മാസൂബ്, അല്‍ ഫാമര്‍ മേഖലയിലേക്ക് ചുരുങ്ങിയതായി സൗദി അവകാശപ്പെട്ടു.

ആക്രമണത്തില്‍ ഹൂതികളുടെ സൈനിക വാഹനങ്ങള്‍ കത്തി നശിച്ചു. ഹൂതി സെല്ലുകളെ കണ്ടെത്താന്‍ സ്പെഷല്‍ ഫോഴ്സുകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. അബ്സ് ജില്ലയില്‍ നടന്ന വ്യോമാക്രമണത്തില്‍ നിരവധി ഹൂതികള്‍ കൊല്ലപ്പെട്ടതായും ആറു യുദ്ധ ടാങ്കറുകള്‍ നശിപ്പിച്ചതായും പ്രതിരോധ മന്ത്രാലയം വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സൗദി എണ്ണപമ്പിങിനു നേരെ ഇറാന്‍ സഹായമുള്ള ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. ഏഴു ഡ്രോണ്‍ ആക്രമണങ്ങളാണ് തങ്ങള്‍ നടത്തിയതെന്നു ഹൂതികള്‍ അവകാശപ്പെട്ടിരുന്നു. പതിനാറു വര്‍ഷത്തിനിടെ 11 ഭീകരവാദ ആക്രമണമാണ് അല്‍ഖാഇദ, ,ഐ എസ്, ഹൂതികള്‍ നേതൃത്വത്തില്‍ സൗദി എണ്ണ സംവിധാനങ്ങള്‍ക്ക് നേരെ നടന്നത്. എണ്ണക്കമ്പനി പമ്പിങ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിനെതിരേ അറബ് ലോകം ഒറ്റക്കെട്ടായാണ് പ്രതികരിച്ചത്.

ഹൂതികൾക്ക് ബാലിസ്റ്റിക് മിസൈൽ വരെ എത്തുന്നത് ഇറാൻ വഴിയാണ്‌ എന്നത് പൊതുവെ എല്ലാവർക്കും അറിയാവുന്നതാണ്‌. എന്നാൽ തെളിവുകൾ ഒന്നും ഇതുമായി ബന്ധപ്പെട്ട് ഇല്ലാത്തതിനാൽ ഇറാനെതിരെ നടപടിക്കും ആകില്ല