സൗദിയില്‍ ഇനി ചാട്ടവാറടിയില്ല;പ്രാകൃത ശിക്ഷ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി

സൗദി: സൗദി അറേബ്യയില്‍ ഇനി മുതല്‍ ആ പ്രാകൃത ചാട്ടവാറടിയില്ല. ആ പ്രാകൃത ശിക്ഷ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പകരം ജയില്‍ ശിക്ഷയും പിഴയും ആണ് ശിക്ഷ. പുതിയ തീരുമാനം രാജ്യത്തെ എല്ലാ കോടതികളിലേക്കും സൗദി നീതിന്യായ മന്ത്രാലയം സര്‍ക്കുലര്‍ വഴി അയക്കുകയും ചെയ്തു. അതേസമയം നീതിന്യായ മന്ത്രാലയത്തിന്റെ ഈ തീരുമാനത്തെ രാജ്യത്തെ മനുഷ്യാവകാശ കമ്മീഷന്‍ സ്വാഗതം ചെയ്തിട്ടുണ്ട്.

ഓരോ കേസുമായി ബന്ധപ്പെട്ട് ശരിയായ തീരുമാനങ്ങള്‍ എടുക്കുമെന്നും നീതിന്യായ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചിട്ടുണ്ട്. ചാട്ടവാറടി ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഇപ്പോള്‍ പിഴയോ ജയില്‍ശിക്ഷയോ ലഭിക്കുമെന്ന് ഈ തീരുമാനം ഉറപ്പാക്കുന്നുവെന്നും ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും കൊണ്ടുവന്ന മനുഷ്യാവകാശ പരിഷ്‌കരണത്തിന്റെ വിപുലീകരണമാണിതെന്നും സൗദി ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ പ്രസിഡന്റ് അവാദ് അല്‍ അവാദ് വ്യക്തമാക്കി.

Loading...