രക്ഷപ്പെട്ടു ; രാജകുമാരന്റെ ബുദ്ധിയില്‍ സൗദിക്ക് കിട്ടാന്‍ പോകുന്നത് മൂന്ന് ട്രില്യന്‍ സൗദി റിയാല്‍

Loading...

റിയാദ്: കടുത്ത സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് ഒരുങ്ങി നില്‍ക്കുകയാണ് സൗദി അറേബ്യ. അതിനിടയില്‍ രാജകുമാരന്‍മാരെ അടക്കം ഒട്ടേറെ പ്രമുഖരെ അറസ്റ്റ് ചെയ്തത നടപടി തിരിച്ചടിയാകുമോ എന്ന് പലരും സംശയിച്ചിരുന്നു. വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായവരുടെയെല്ലാം സ്വത്തുവകകള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കുറച്ച് കാലത്തേക്ക് സൗദിക്ക് ഒന്നുകൊണ്ടും ഭയക്കേണ്ട. അത്രയധികം വരും ആ പണം!!!

ആദ്യ ഘട്ടത്തില്‍ 11 രാജകുമാരന്‍മാരെ അറസ്റ്റ് ചെയ്തു എന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അറുപതില്‍ പരം രാജകുമാരന്‍മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ്. ആകെ അറസ്റ്റ് അഞ്ഞൂറ് കടന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. അറസ്റ്റിലായവരില്‍ വന്‍ കോടീശ്വരന്‍മാര്‍ തന്നെ ഇഷ്ടം പോലെ ഉണ്ട്. രാജകുമാരന്‍മാരെല്ലാം വന്‍ ആസ്തിക്ക് ഉടമകളാണ്. മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ കാര്യവും വ്യത്യസ്തമല്ല.

Loading...

അഴിമതി കേസില്‍ അറസ്റ്റ് ചെയ്തവരുടെ സ്വത്തുവകകള്‍ മാത്രം ഏതാണ്ട് 800 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ വരും എന്നാണ് കണക്കാക്കുന്നത്. ഏതാണ് മൂന്ന് ട്രില്യന്‍ സൗദി റിയാല്‍. ഇന്ത്യന്‍ റുപ്പിയില്‍ കണക്കാക്കിയാല്‍ ഇത് ഏതാണ്ട് അഞ്ച് കോടി കോടി രൂപ വരും . അന്താരാഷ്ട്ര വിപണയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞതോടെ സൗദി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരുന്നു. കരുതല്‍ ധനാനുപാതത്തില്‍ പോലും വലിയ ഇടിവ് സംഭവിച്ചു. ഇതില്‍ നിന്ന് കരകയറുവാന്‍ വേണ്ടിയാണ് വിഷന്‍ 2030 എന്ന പദ്ധതി തന്നെ കൊണ്ടുവന്നത്.

അഴിമതി കേസില്‍ അറസ്റ്റിലായവരുടെ സ്വത്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനര്‍ത്ഥം ഈ വരുന്ന ഭീമമായ തുക സര്‍ക്കാരിലേക്കും എന്ന് തന്നെയാണ്. അങ്ങനെയാണ് കുറച്ച് കാലത്തേക്ക് സൗദിക്ക് ഒന്നും ഭയക്കേണ്ടി വരില്ല. സൗദിയില്‍ അറസ്റ്റിലായ രാജകുമാരന്‍മാരില്‍ ഏറ്റവും പ്രധാനിയാണ് അല്‍ വലീദ് ബിന്‍ തലാല്‍. ലോകസമ്പരില്‍ ഇടം നേടിയ ആളാണ്. ട്വിറ്റര്‍ പോലുള്ള വന്‍ കമ്പനികളില്‍ വലിയ സ്വതന്ത്ര ഓഹരിയുള്ള അപൂര്‍വ്വം ചിലരില്‍ ഒരാളാണ് വലീദ്.