സൗദിയിൽ ടാങ്കർ ലോറി മറിഞ്ഞ് കൊല്ലം സ്വദേശി മരിച്ചു

സകാക:സൗദിയിൽ അല്‍ജൗഫ് പ്രവിശ്യയിലെ ദൗമത്ത് ജന്‍ദലിന് സമീപം  ടാങ്കർ ലോറി മറിഞ്ഞ് കൊല്ലം സ്വദേശി മരിച്ചു. കുളക്കട കൃഷ്ണവിലാസത്തില്‍ പരേതനായ വേലായുധന്‍ പിളള-പാറുകുട്ടി ദമ്പതികളുടെ മകന്‍ സുധാകരന്‍ പിള്ളയാണ് (52) സംഭവ സ്ഥലത്ത് മരിച്ചത്. മൃതദേഹം ദൗമ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. നാട്ടിലേക്കത്തെിക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി അല്‍ജൗഫ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുധീര്‍ ഹംസ അറിയിച്ചു.
ബന്ധു സുരേഷ് കുമാറും രംഗത്തുണ്ട്. സുധാകരന്‍ പിള്ള 25 വര്‍ഷമായി സൗദിയിലുണ്ടായിരുന്നു. ഭാര്യ പരേതയായ രമണിയമ്മ. മക്കള്‍: സുരാജ്, അശ്വതി.