Featured Gulf

സൗദി കാനഡ ബന്ധം കൂടുതല്‍ വഷളാകുന്നു ;സര്‍ക്കാര്‍ അനുകൂല സംഘടനയുടെ ഭീഷണി വിവാദത്തില്‍

ടൊറന്റോ: സൗദി കാനഡ ബന്ധം കൂടുതല്‍ വഷളാകുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ മാതൃകയില്‍ ടൊറന്റോ സിഎന്‍ ടവറിന്റെ നേര്‍ക്ക് വിമാനം പറത്തുന്നതിന്റെ ചിത്രം ട്വീറ്റ് ചെയ്ത് സൗദി സംഘടന രംഗത്തെത്തിയത് ആഗോള തലത്തില്‍ ആശങ്ക പടര്‍ത്തി. ഒടുവില്‍ സംഭവത്തില്‍ സംഘടന മാപ്പ് പറഞ്ഞതോടെ താത്കാലിക ആശ്വാസമായിരിക്കുകയാണ്. കാനഡയുമായുള്ള നയതന്ത്രബന്ധം വഷളായി തുടരുന്നതിനിടെയാണ് ‘ഇന്‍ഫോഗ്രാഫിക് കെഎസ്എ’ എന്ന സര്‍ക്കാര്‍ അനുകൂല അക്കൗണ്ടില്‍ നിന്ന് വിവാദ ചിത്രമടങ്ങിയ ട്വീറ്റ് വന്നിരുന്നത്.

‘അവനവനെ സംബന്ധിക്കാത്ത കാര്യങ്ങളില്‍ ഇടപെടുന്നവര്‍ക്ക്, ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ നേരിടേണ്ടി വരും’ എന്ന അറബിയിലെഴുതിയ അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്.
സൗദി നയതന്ത്ര പ്രതിനിധികളടക്കം പിന്തുടരുന്ന വെരിഫൈഡ് അക്കൗണ്ടാണ് ഇന്‍ഫോഗ്രാഫിക് കെഎസ്എ. ഇതിനെ ഔദ്യോഗിക സര്‍ക്കാര്‍ അക്കൗണ്ടായി സൗദി സറ്റേറ്റ് മീഡിയ നേരത്തെ വിശേഷിപ്പിച്ചിരുന്നു.

സൗദി കനേഡിയന്‍ അംബസഡറെ തിരിച്ചയച്ചതിനെ പ്രതീകാത്മകമായി അവതരിപ്പിച്ചതാണെന്നും മറ്റു ഉദ്ദേശങ്ങളൊന്നുമില്ലെന്നും ഇന്‍ഫോഗ്രാഫിക് കെഎസ്എ പിന്നീട് ട്വീറ്റ് ചെയ്തിരുന്നു. വിവാദ ട്വീറ്റ് ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് നിരവധി പേരാണ് ഷെയര്‍ ചെയ്തത്. വിവാദമായതിന് പിന്നാലെ അക്കൗണ്ട് പൂട്ടിയെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും സൗദി മാധ്യമ വകുപ്പ് പറഞ്ഞു.

2011ല്‍ 2977 പേര്‍ കൊല്ലപ്പെട്ട വേള്‍ഡ്ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ വിമാനം റാഞ്ചിയ 19 പേരില്‍ 15 പേരും സൗദി പൗരന്മാരായിരുന്നു.

സമര്‍ബദാവിയടക്കമുള്ള ആക്ടിവിസ്റ്റുകളെ ജയിലിലടച്ച നടപടി വിമര്‍ശിച്ചുകൊണ്ട് കാനഡ ട്വീറ്റ് ചെയ്തതാണ് സൗദിയെ ചൊടിപ്പിച്ചിരുന്നത്. ട്വീറ്റിനെ തുടര്‍ന്ന് 24 മണിക്കൂറിനകം രാജ്യം വിടാന്‍ കനേഡിയന്‍ അംബാസഡറോട് സൗദി ആവശ്യപ്പെട്ടിരുന്നു. കാനഡയിലുള്ള തങ്ങളുടെ അംബാസഡറെ തിരിച്ചു വിളിച്ച സൗദി ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പുതിയ വ്യാപാര ബന്ധങ്ങളും മരവിപ്പിക്കുകയും ടൊറന്റോയിലേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

Related posts

സൗദി രാജകുമാരനെ ‘കാണാനില്ല’: മുഹമ്മദ് ബിന്‍ നയിഫ് എവിടെ

pravasishabdam online sub editor

ഒര്‍ലാന്‍ഡോയില്‍ നടന്ന വെടിവെയ്പ്പില്‍ നിന്ന് നിരവധി ജീവനുകള്‍ രക്ഷിച്ചത് ഇന്ത്യന്‍ വംശജൻ

subeditor

ബഹ്‌റൈനിലെ മലയാളി ഡോക്ടര്‍മാരുടെ മരണത്തില്‍ ദുരൂഹത

വൈദികന്റെ പീഡനം;ശിശുവിനെ കടത്തിയ വാഹനം കണ്ടെത്തി,പെൺകുട്ടി ആശുപത്രിയിൽ

pravasishabdam news

3000ത്തോളം ജീവനക്കാരെ പെരുവഴിയിലാക്കി യുഎഇയിലെ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ ഉടമയായ മലയാളി മുങ്ങി

ഖത്തറിലെ പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസം; തൊഴിലുടമയ്‌ക്കെതിരായ പരാതികള്‍ കേള്‍ക്കാന്‍ പുതിയ സംവിധാനം

സുഷുമ… എന്റെ ഭർത്താവ്‌ മരിച്ചു,ഇന്ത്യയിലെത്താൻ എന്റെ മകന്‌ വിസതരുന്നില്ല, ഇത് മനുഷ്യത്വമോ? സുഷുമ അമേരിക്കൻ എംബസി തുറപ്പിച്ച് വിസ നല്കി

subeditor

മാതാപിതാക്കള്‍ മക്കളുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച് പ്രാര്‍ത്ഥിക്കണം: ഫ്രാന്‍സിസ് മാര്‍പാപ്പ

Sebastian Antony

മ്യാന്‍മര്‍ സൈനികര്‍ 6700 രോഹിംഗ്യകളെ കൊന്നുതളളിയതായി വെളിപ്പെടുത്തലുമായി മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്സ്

നിപ വൈറസ് ബാധിച്ച മരിച്ച ആളെയും സംസ്‌കാരചടങ്ങുകളെയും അവഹേളിച്ചു; യുവാവിന് കുവൈറ്റില്‍ ജോലി നഷ്ടമായി

തടിപ്പെട്ടിയിലൊളിച്ച് ബഹറിനിലെത്തി; പ്രവാസി അറസ്റ്റില്‍

subeditor12

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്ന് മലയാളികള്‍ മരിച്ചു; 57 പേര്‍ക്ക് പരുക്ക്

subeditor

ലണ്ടനിൽ കൂടെ ജോലിചെയ്യുന്ന മലയാളി മെയിൽ നേഴ്സ് പീഢിപ്പിച്ചെന്ന് മലയാളി യുവതിയുടെ പരാതി

subeditor

ഒരു ടീസ്പൂണ്‍ ഉപ്പു നല്‍കി കുഞ്ഞു മരിച്ച കേസ്സില്‍ മാതാവിനെ അറസ്റ്റു ചെയ്തു.

Sebastian Antony

സമവായവുമായി ഖത്തര്‍; സൗദി ചേരിയിലെ രാഷ്ട്രങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഖത്തര്‍ തയ്യാറാണെന്ന് കുവൈറ്റ് അമീര്‍

pravasishabdam online sub editor

അമേരിക്കയില്‍ ആദ്യമായി ഫിലിം അവാര്‍ഡ് നിശക്ക് താരങ്ങളുടെ വന്‍നിര എത്തുന്നു; ഒപ്പം വ്യത്യസ്ഥ പരിപാടികളും

Sebastian Antony

ജിഹാദികള്‍ക്ക് നല്ലമനുഷ്യരായി സമൂഹത്തില്‍ തിരിച്ചെത്താം; സൗകര്യമൊരുക്കി സൗദി

കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണു മലയാളി മരിച്ചു