2 മലയാളി സഹോദരങ്ങൾ സൗദിയിൽ തൊഴിലുടമയുടെ തടവിൽ

ഒരു കമ്പിനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന മലയാളിയായ ആലപ്പുഴ ഹരിപ്പാട് സ്വദേശി സുരേഷ് കുമാറും തിരുവന്തപുരം പാങ്ങോട് സ്വദേശി ബിബിൻ ചന്ദ് എന്നിവരേ ഇപ്പോൾ അവർ ജോലി ചെയ്യുന്ന കമ്പിനിയിൽ മുറിയിൽ ദിവസങ്ങളായി പൂട്ടിയിട്ടിരിക്കുകയാണ്‌.

ഇവർ ജ്യൂസ് , ബിസ്കറ്റ്, വെള്ളം തുടങ്ങിയ സാധനങ്ങൾ ലോറിയിൽ സെയിൽസ് നടത്തുകയായിരുന്നു. സെയിൽ കഴിഞ്ഞ് എല്ലാ ദിവസവും കമ്പിനിയിൽ പണം അടച്ചിരുന്നു. എന്നാൽ ഇവർ പണം അടക്കുന്നത് മാനേജറുടെ അടുത്തായിരുന്നു. ഈജിപ്കാരനായ ഒരാളായിരുന്നു മാനേജർ. ഈ മാനേജർ 2 ആഴ്ച്ച മുമ്പ് സൗദിയിൽ നിന്നും മുങ്ങി. തുടർന്ന് വന്ന പുതിയ മാനേജർ കണക്കുകൾ നോക്കിയപ്പോൾ 2 ലക്ഷം റിയാലിന്റെ വ്യതാസം കണ്ട്. തുടർന്ന് സുരേഷ് കുമാർ, ബിബിൻ ചന്ദ് എന്നിവരേ കമ്പിനി പിടികൂടുകയായിരുന്നു. കടുത്ത പീഢനം തുടർന്നപ്പോൾ ഇവർ ഒളിച്ചോടി. തുടർന്ന് ഇവരേ കണ്ട പോലീസ് പിടികൂടി കോടതിയിൽ എത്തിച്ചു. എന്നാൽ സുരേഷിനേയും, ബിബിനേയും നിരപരാധികൾ എന്ന് കണ്ട് കോടതി വിട്ടയച്ചു. കോടതിയിൽ നിന്നും ഇവരേ കമ്പിനിയുടെ ആളുകൾ വന്ന് കൊണ്ടുപോവുകയായിരുന്നു.

കമ്പിനിയിൽ തിരിച്ചെത്തിച്ച ഇവർക്ക് ക്രൂരമായ പീഢനം ഏല്ക്കേണ്ടിവന്നു. മാത്രമല്ല ഒരു മുറിയിൽ ഇവരേ പൂട്ടിയിട്ടിരിക്കുകയാണ്‌. 2 ലക്ഷം രൂപ കാണാതായത് ഉടൻ എത്തിച്ചില്ലെങ്കില്മ് ഇവരുടെ കൈ വെട്ടുമെന്നാണ്‌ കേരളത്തിലെ ഇവരുടെ വീട്ടിൽ അറിയിച്ചിരിക്കുന്നത്.

Top