സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ എല്ലാം പിന്‍വലിച്ചു

സൗദിയില്‍ കൊവിഡ് മുന്‍കരുതലുകളും പ്രതിരോധ നടപടികളും ഒഴിവാക്കി. അടച്ചിട്ട ഇടങ്ങളില്‍ ഇനി മാസ്‌ക് നിര്‍ബന്ധമല്ലെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മക്ക, മദീന പള്ളികളില്‍ മാസ്‌ക് ആവശ്യമാണ്.

പ്രതിരോധ നടപടികള്‍ തുടരാന്‍ ആഗ്രഹിക്കുന്ന ആശുപത്രികള്‍, പൊതു പരിപാടികള്‍, വിമാനങ്ങള്‍, പൊതുഗതാഗതം എന്നിവക്ക് മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെടാമെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു. സ്ഥാപനങ്ങള്‍, വിനോദ പരിപാടികള്‍, പൊതുപരിപാടികള്‍, വിമാനങ്ങള്‍, പൊതുഗതാഗതം എന്നിവയില്‍ പ്രവേശിക്കുന്നതിന് ഇനി വാക്സിനേഷന്‍ തെളിവ് ആവശ്യമില്ല.

Loading...