മലയാളി നേഴ്സ് സൗദിയിൽ മാലാഖയായി, 3.5 ലക്ഷത്തിന്‌ അറബിക്ക് വിറ്റ സ്ത്രീയേ നാട്ടിലെത്തിച്ചു

ഒരു മലയാളി നേഴ്സ് ഒരു ഇന്ത്യൻ സ്ത്രീയേ അടിമത്വത്തിൽ നിന്നും രക്ഷിച്ച് നാട്ടിലെത്തിച്ച സംഭവം സൗദിയിൽ നിന്നുമാണ്‌. ആശുപത്രിയിൽ മാത്രമല്ല മനുഷ്യനേ നരകത്തിൽ നിന്നും രക്ഷിക്കുന്ന കാവൽ മാലാഖയായ മലയാളി നേഴ്സിന്റെ വലിയ മനസിന്‌ വിദേശകാര്യമന്ത്രിയായ സുഷമാ  സ്വരാജ് പോലും പ്രശംസിച്ചു. സൗദിയിലേ ഒരു കി​‍ൂടുംബത്തിലേക്ക് ഏജന്റ് 3.5 ലക്ഷം രൂപക്ക് വിറ്റ ഒരു സ്ത്രീയേ അടിമത്വത്തിൽ നിന്നും രക്ഷിക്കാൻ ഇന്ത്യാ സർക്കാരുമായി കൈകോർക്കുകയായിരുന്നു ഈ മലയാളി നേഴ്സ്.

ജലന്ധര്‍ സ്വദേശിയായ സുഖ്വന്ത് കൗര്‍ എന്ന 55 കാരിയാണ് മരണത്തെ മുഖാമുഖം കണ്ട അഞ്ചുമാസത്തെ അടിമജീവിതത്തിനു ശേഷം സ്വന്തം നാട്ടില്‍ തിരിച്ചെത്തിയത്. എന്നാല്‍, സുഖ്വന്തിന്റെ മോചനത്തിന് സഹായിച്ച ആ മലയാളി നഴ്സ് ആരാണ് എന്നത് വ്യക്തമല്ല.  കാരണം അവരുടെ പേർ പുറത്തു വിട്ടാൽ അവർക്ക് സൗദിയിൽ ചിലപ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് ഭയന്നു തന്നെ.

Loading...

ദ്രാരിദ്ര്യം കൊണ്ടു പൊറുതിമുട്ടിയപ്പോഴാണ് മറ്റെല്ലാവരെയും പോലെ വിദേശത്ത് ജോലി തേടി പോകാന്‍ സുഖ് വന്ത് തീരുമാനിക്കുന്നത്. ഭര്‍ത്താവ് കുല്‍വന്ത് സിംഗിന്റെ തുച്ഛമായ വരുമാനം ഒന്നിനും തികയുമായിരുന്നില്ല. വീട്ടുവേലക്കാരിയുടെ ജോലി നല്‍കാമെന്നു പറഞ്ഞ് ഒരു ഇടനിലക്കാരന്‍ വഴിയാണ് അവര്‍ സൗദി അറേബ്യയിലെത്തുന്നത്. ഇതിനായി സുഖ്വന്തില്‍നിന്ന് 40,000 രൂപയും ഇയാള്‍ വാങ്ങി.

എന്നാൽ സൗദിയിൽ സുഖ്വന്തറിനേ എത്തിച്ച ശേഷം അറബിക്ക് വില്ക്കുകയായിരുന്നു. 3.5 ലക്ഷം രൂപയും ഇടനിലക്കാർ വാങ്ങിയതായി അറബി പറയുന്നു. തിരികെ വിടാൻ വാങ്ങിയ പണം തരണമെന്നായി അറബി. ഇതോടെയാണ്‌ മലയാളി നേഴ്സ് വിവരങ്ങൾ അറിയുന്നത്.അടിമയ്ക്കു തുല്യമായ ജീവിതമായിരുന്നു സുഖ്വന്തിന്റേത്. വീട്ടുകാരില്‍ നിന്ന് ക്രൂരമായ പീഡനമാണ് സുഖ്‌വന്തിന് നേരിടേണ്ടി വന്നത്. ആവശ്യത്തിനുള്ള ഭക്ഷണം പോലും നല്‍കിയിരുന്നില്ല.ഒടുവില്‍ മൃതപ്രായയായതിനെത്തുടര്‍ന്ന് സുഖ്വന്തിനെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  ഇവിടെ നിന്നും കണ്ടെത്തിയ മലയാളി നേഴ്സ്  രക്ഷകയായി വരുന്നത്.

വിവരങ്ങള്‍ അറിഞ്ഞ ആ നഴ്സാണ് സുഖ്വന്തിന്റെ അവസ്ഥ നാട്ടിലുള്ള ഭര്‍ത്താവിനെ വിളിച്ചറിയിക്കുന്നത്. ഇതാണ്. പിന്നീട് സുഖ്വന്തിന്റെ മോചനത്തിന് വഴിയൊരുക്കിയതും. സുഷമാ സ്വരാജിന്റെ ഇടപെല്‍ മൂലം സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ സുഖ്വന്തിനെ കണ്ടെത്തുകയും നാട്ടിലെത്തിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം മുംബൈയില്‍ വിമാനമിറങ്ങിയ സുഖ്വന്തിന് അമൃത്‌സറില്‍ എത്താനുള്ള എല്ലാ സൗകര്യവും അധികൃതര്‍ ഒരുക്കിയിരുന്നു. സുഖ്വന്തിനെ വില്‍പന നടത്തിയ ഇടനിലക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

‘ഇത് തന്റെ രണ്ടാം ജന്മമാണ്. ഒരിക്കലും ആ മരണക്കെണിയില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയുമെന്ന് കരുതിയതല്ല’- തനിക്ക് നേരിടേണ്ടിവന്ന ഭീകരാനുഭവങ്ങളുടെ ഭീതി വിട്ടുമാറാതെ സുഖ്വന്ത് പറയുന്നു. തനിക്ക് നാട്ടിലെത്താനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുതന്ന മന്ത്രി സുഷമാ സ്വരാജിനോട് പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ടെന്ന് സുഖ്വന്ത് പറയുന്നു. പിന്നെ തീര്‍ത്താല്‍ തീരാത്ത നന്ദിയുള്ളത് തന്റ മോചനത്തിന് വഴിയൊരുക്കിയ ആ മലയാളി നഴ്സിനോടാണെന്നും സുഖ്‌വന്ത് പറയുന്നു.