ജീവിതത്തിൽ ഒരിക്കലും കാണാത്ത ഇന്ത്യക്കാരന്‌ സൗദിക്കാരൻ മുടക്കിയത് 2.2കോടി രൂപ

ഈ സൗദി പൗരന്‌ നമ്മൾ എന്തായാലും ഒരു ക്ളാപ്പ് കൊടുത്തേ പറ്റൂ. ജയിലിൽ കിടന്ന ഇന്ത്യക്കാരനെ മോചിപ്പിക്കാൻ സൗദി പൗരൻ ചിലവിട്ടത് 2.2 കോടി രൂപ. സൗദി പൗരനുമായി ഒരു പരിചയവുമില്ല, ജീവിതത്തിൽ കണ്ടിട്ടില്ല. എങ്കിലും നിരപരാധിയാണ്‌ ജയിലിൽ കിടക്കുന്നത് എന്ന് മനസിലാക്കിയ സൗദി പൗരൻ കോടികൾ ചിലവിടുകയായിരുന്നു. പ്രവാസികൾ ഈയാളുടെ നല്മക്ക് സോഷ്യൽ മീഡിയയിൽ കൈയ്യടി കൊടുക്കുന്നു.. സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിലായിരുന്ന ചേപുരി ലിംബാദ്രി എന്ന കര്‍ഷകനാണ് വീണ്ടും പുതുജീവിതത്തിലേക്ക് പിച്ചവയ്ക്കുന്നത്.

2006 ല്‍ നജ്‌റാനില്‍ കാര്‍ഷിക ജോലിക്കിടെ സ്വദേശി കര്‍ഷകനുമായുണ്ടായ കലഹം കയ്യാങ്കളിയിലത്തെിയതാണ് തെലുങ്കാന നിസാമാബാദ് ജില്ലയില്‍ നിന്നുള്ള ചേപുരി ലിംബാദരി എന്ന കര്‍ഷകനെ നീണ്ട കാലം തടവറയിലാക്കിയത്്..ഇന്ത്യക്കാരനായ തൊഴിലാളിയേ അക്രമിച്ച് മുറിവേല്പ്aപിക്കുകയും കൊല്ലാൽ ശ്രമിക്കുകിയയും ചെയ്യുകയായിരുന്നു. ഇന്ത്യൻ തൊഴിലാളി ജീബനുവേണ്ടി നടത്തിയ പോരാട്ടത്തിൽ സൗദി സ്വദേശി മരിച്ചു.ദീര്‍ഘകാലമായി സൗദി അറേബ്യയില്‍ നല്ല നിലയില്‍ ജോലി ചെയ്ത് കുടുംബം പോറ്റുകയായിരുന്ന ചേപുരി ലീവ് കഴിഞ്ഞ് നാട്ടില്‍ നിന്ന് എത്തിയ ഉടനെയായിരുന്നു സംഭവം.

Loading...

കൊല്ലപ്പെട്ടയാളുടെ കുടുംബം ആവശ്യപ്പെടുന്നത്ര ദയാധനം നല്‍കിയാലല്ലാതെ രക്ഷപ്പെടാനാകാത്ത കുടുംബം അലയുമ്പോഴായിരുന്നു അവാദ് അലി ഖുറയ്യ എന്ന വ്യാപാരി രംഗത്തെത്തുന്നത്. ചേപുരിയുമായി യാതൊരു പരിചയവുമില്ലാത്ത അവാദ് മറ്റുള്ളവരില്‍ നിന്നു വിവരമറിഞ്ഞാണ് സഹായവുമായെത്തിയത്. കൊല്ലപ്പെട്ടയാളുടെ കുടുംബം ആവശ്യപ്പെട്ട 13 ലക്ഷം റിയാല്‍ (2.20 കോടി രൂപ) അവാദ് നല്കി.

അറബിയുടെ നന്മ ഇപ്പോള്‍ ഗള്‍ഫ് മേഖലയിലെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകുകയും ചെയ്തു. ദഹ്‌റാനില്‍ വന്‍കിടയന്ത്രങ്ങളുടെ വില്‍പനക്കാരനാണ് അവാദ് അലി ഖുറയ്യ. എന്നാല്‍ താന്‍ രക്ഷിച്ച ചേപുരിയെ ഈ മനുഷ്യസ്‌നേഹി ഇതുവരെയും നേരില്‍ക്കണ്ടിട്ടില്ല. ലിംബാദ്രി ജയില്‍മോചിതനായ വിവരമറിഞ്ഞതോടെ നാട്ടില്‍ മാതാപിതാക്കളും ഭാര്യ ലക്ഷ്മിയും മക്കളുമെല്ലാം കരുണയുടെ രൂപമായി കടന്നുവന്ന അവാദ് അലി ഖുറയ്യയുടെ ചിത്രത്തിനു മുന്നില്‍ നന്ദിയോടെ പ്രണമിക്കുകയാണ്.