ദമ്മാം:ഏഷ്യൻ പ്രവാസികളായ 2 യുവാക്കൾ ചേർന്ന് സൗദി പൗരന്റെ തല അറുത്തുമാറ്റി കൊലപ്പെടുത്തി. കിഴക്കന്‍ മേഖലയിലെ നുഐരിയ ഗവര്‍ണറേറ്റിലാണ് സംഭവം.  30 വയസുകാരനായ സൗദി പൗരനാണ്‌ കൊലപ്പെടത്. ചൂടേറിയ വാഗ്വാദത്തിനൊടുവില്‍ പ്രകോപിതരായ വിദേശികള്‍ മൂര്‍ച്ചയേറിയ കത്തികൊണ്ട് ഇദ്ദേഹത്തിന്‍െറ കഴുത്തറുക്കുകയായിരുന്നു. ശരീരത്തില്‍ നിന്ന് പൂര്‍ണമായും വേര്‍പെട്ട നിലയിലായിരുന്നു ശിരസ്. വിവരമറിഞ്ഞ് ഉടനടി സ്ഥലത്തത്തെിയ പൊലീസ് ശരീരത്തില്‍ നിന്ന് ഏതാനും മീറ്ററുകള്‍ അകലെ ശിരസും ആക്രമിക്കാനുപയോഗിച്ച കത്തിയും കണ്ടത്തെിയെന്ന് കിഴക്കന്‍ പ്രവിശ്യ പൊലീസ് വക്താവ് കേണല്‍ സിയാദ് അല്‍ റുഖൈതി പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതികളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. ഇരുവരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.