സൗദിയില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്ക്കരണം; ഇന്നു മുതല്‍ ഈ മേഖലയില്‍ പ്രവാസികള്‍ക്കു ജോലി ഇല്ല

സൗദിയില്‍ പ്രവാസികള്‍ക്ക് തിരിച്ചടിയായി ഇന്നു മുതല്‍ ചില മേഖലകളില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്ക്കരണം. വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്ന റെന്റ്എകാര്‍ കടകളിലാണ് ഇന്നു മുതല്‍ സമ്പൂര്‍ണ്ണ സ്വദേശിവത്ക്കരണം ഏര്‍പ്പെടുത്തുന്നത്. ഈ മേഖലയിലെ അക്കൗണ്ടിങ്, സൂപ്പര്‍വൈസിങ്, സെയില്‍സ്, റെസിപ്റ്റ് ആന്റ് ഡെലിവറി തുടങ്ങിയ മേഖലകളില്‍ ഇനി മുതല്‍ സൗദി യുവതികള്‍ക്കും യുവാക്കള്‍ക്കും മാത്രമായിരിക്കും അവസരം ഉണ്ടാകുക. പൊതുഗതാഗത അതോറിറ്റിയുടെ സഹകരണത്തോടെ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയമാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.

എന്നാല്‍ ഈ മേഖലയില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്ക്കരണം ഏല്‍പ്പെടുത്തുന്നതു ബിസിനസിനെ ബാധിക്കുമോ എന്ന ആ ശങ്കയും ചില മേഖലകളില്‍ നിന്ന് ഉയര്‍ന്നു കഴിഞ്ഞു. ആകര്‍ഷകമായ സേവന വേദന വ്യവസ്ഥകളും അവധി ദിവസങ്ങളുടെ കുറവും ജോലി സമയവും സ്വദേശികളെ ഇതില്‍ നിന്നു പിന്തിരപ്പിക്കാന്‍ സാധ്യതയുണ്ട് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഉയരുന്നുണ്ട്. റെന്റ്എകാര്‍ തൊഴില്‍ പരിശീലനാര്‍ത്ഥം അപേക്ഷകര്‍ക്കു വേണ്ടി ഉത്തേജനപദ്ധതികളും സര്‍ക്കാര്‍ എര്‍പ്പെടുത്തി കഴിഞ്ഞു.

Top