സൗദിയില്‍ പുറത്താക്കിയ കിരീടവകാശി കൊട്ടാരത്തില്‍ തടങ്കലില്‍ ; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Loading...

റിയാദ്: സൗദി അറേബ്യയില്‍ അടുത്തിടെ സ്ഥാനഭ്രഷ്ടനായ കിരീടവകാശി മുഹമ്മദ് ബിന്‍ നായിഫ് ഏകാന്ത തടവിലാണെന്ന് റിപ്പോര്‍ട്ട്. ഭരണകാര്യങ്ങളില്‍ നിന്നു അദ്ദേഹത്തെ പൂര്‍ണമായും തഴഞ്ഞുവെന്നും ജിദ്ദയിലെ കൊട്ടാരത്തില്‍ ഏകാന്തവാസത്തിലാണിപ്പോഴെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

നാല് അമേരിക്കന്‍ ഉദ്യോഗസ്ഥരെയും രാജകുടുംബവുമായി ബന്ധമുള്ള സൗദി ഉദ്യോഗസ്ഥരെയും ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥര്‍ പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ചു. കഴിഞ്ഞാഴ്ചയാണ് മുഹമ്മദ് ബിന്‍ നായിഫിനെ കിരീടവകാശി സ്ഥാനത്ത് നിന്നു പുറത്താക്കി പകരം സല്‍മാന്‍ രാജാവിന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ അവരോധിച്ചത്. അടുത്ത രാജാവാകാന്‍ സാധ്യതയുള്ള വ്യക്തിയായിരുന്നു മുഹമ്മദ് ബിന്‍ നായിഫ്.

Loading...

പുതിയ കിരീടവകാശിയായി പ്രഖ്യാപിച്ചിട്ടുള്ള മുഹമ്മദ് ബിന്‍ സല്‍മാനെതിരേ അദ്ദേഹം നീക്കം നടത്തുമോ എന്ന ആശങ്കയാണ് ഏകാന്തവാസത്തിലിടാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. എത്രകാലം മുഹമ്മദ് ബിന്‍ നായിഫിനെ ഇങ്ങനെ പാര്‍പ്പിക്കുമെന്ന് വ്യക്തമല്ല.

സൗദി കോടതിയുടെ ഉപദേഷ്ടാവ്, വാര്‍ത്താ വിതരണ മന്ത്രാലയം എന്നിവരുമായി ബന്ധപ്പെട്ടപ്പോള്‍ വ്യക്തമായ വിവരം തന്നില്ല. എന്നാല്‍ ഇത് തെറ്റായ വാര്‍ത്തയാണെന്നാണ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്. നിലവില്‍ സല്‍മാന്‍ രാജാവിന് ശേഷം രാജാവാകാന്‍ സാധ്യതയുണ്ടായിരുന്നത് 57 കാരനായ മുഹമ്മദ് ബിന്‍ നായിഫായിരുന്നു.