ദുരിതത്തിലായ പ്രവാസികളെ സഹായിക്കാൻ സൗദി രാജാവ്‌ 10കോടി റിയാൽ നല്കും

റിയാദ്: ദുരിതത്തിലായ പ്രവാസികളെ സഹായിക്കാൻ സൗദി രാജാവ്‌ 10കോടി റിയാൽ സഹായം നല്കുമെന്ന് പ്രഖ്യാപിച്ചു. വേതനം കിട്ടാതെ കഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് അടിയന്തിര സഹായവും മുടങ്ങിയ വേതനവും വിതരണം ചെയ്യും. തൊഴിൽ നഷ്ടപെട്ടവർക്കും, പൂട്ടിപോയ കമ്പിനികളിലേ ജീവനക്കാർക്കും മുടങ്ങിയ വേതനത്തിന്‌ പുരമേ മറ്റ് ആനുകൂല്യവും നല്കും. കൂടുതൽ സഹായങ്ങൾ സൗദിയി സർക്കാരിൽ നിന്നും തുടർന്നും ഉണ്ടാകുമെന്ന് രാജാവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപോർട്ട് ചെയ്യുന്നു. അടിയന്തര സഹായമായി 10 കോടി റിയാല്‍ തൊഴില്‍ മന്ത്രാലയത്തിന് അനുവദിക്കാന്‍ ധന മന്ത്രാലയത്തോട് രാജാവ് ഉത്തരവിടുകയായിരുന്നു.

സർക്കാരിന്‌ നിയമപരമായ ബാധ്യതകൾ ഇല്ലെങ്കിലും രാജ്യത്തേ 35000ത്തിനും 50000ത്തിനും ഇടയിലുള്ള ദുരിതത്തിലായ പ്രവാസികളുടെ വേതനവും നഷ്ടപരിഹാരവും സൗദി സർക്കാർ ഏറ്റെടുക്കുകയായിരുന്നു. നല്‍കുന്ന തുക പിന്നീട് കമ്പനികളുടെ അക്കൗണ്ടില്‍ നിന്ന് ഈടാക്കും. കേസുകൾ തീർപ്പാകുന്നതു വരെ ജോലി പോയവർക്ക് ജീവിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്‌ സൗദി സർക്കാരിന്റെ ഇടപെടൽ.

Loading...

പ്രമുഖ നിര്‍മാണ കമ്പനിയായ സൗദി ഓജറില്‍ ഒമ്പതു മാസമായി ശമ്പളം മുടങ്ങി കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആശ്വാസമാകുന്നതാണ് രാജ ഉത്തരവ്. ഇതോടെ നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ക്കും മറ്റ് കമ്പനികളിലേക്ക് മാറുന്നവര്‍ക്കും ആനുകൂല്യങ്ങള്‍ ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി സർക്കാരിന്റെ പാകേജിൽ ഇന്ത്യയിലേക്കുള്ള ടികറ്റ് ഓഫറും ഉൾപെടുന്നു. പ്രതിസന്ധിയിലായ തൊഴിലാളികളുടെ താമസം, ഭക്ഷണം എന്നിവ എത്രയും വേഗം പരിഹരിക്കാനും സ്വദേശത്തേക്ക് തിരിച്ചുപോകാനാഗ്രഹിക്കുന്ന തൊഴിലാളികളെ സൗദി എയര്‍ലൈന്‍സില്‍ സൗജന്യമായി നാട്ടിലത്തെിക്കാനും രാജാവ് നിര്‍ദേശിച്ചു. തിരിച്ചു പോകുന്ന തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നിയമ നടപടികളിലൂടെ ലഭ്യമാക്കി അവരുടെ വീടുകളില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കണം. സഹായം വിദേശത്തേ അവരുടെ വീടുകളിൽ നേരിട്ട് എത്തിക്കും.

ഏതെങ്കിലും ക്യാമ്പുകളില്‍ വൈദ്യുതി ബന്ധം വിഛേദിച്ചിട്ടുണ്ടെങ്കില്‍ പുനഃസ്ഥാപിക്കണം. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ ഇന്ത്യന്‍ അംബാസഡറെയും മറ്റ് രാജ്യങ്ങളുടെ അംബാസഡര്‍മാരെയും പ്രത്യേകം അറിയിക്കണം. സര്‍ക്കാറുമായി കരാറിലേര്‍പ്പെട്ട കമ്പനികള്‍ക്ക് കരാര്‍ തുക നല്‍കുന്നതിന് മുമ്പ് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയിട്ടുണ്ടോയെന്ന് തൊഴില്‍ വകുപ്പില്‍ നിന്ന് ഉറപ്പുവരുത്തണമെന്നും ശമ്പളം നല്‍കുന്നതില്‍ വീഴ്ചവരുത്തുന്ന കമ്പനികളോട് വിട്ടു വീഴ്ചയുണ്ടാവരുതെന്നും രാജാവ് നിര്‍ദേശിച്ചു. ഇന്ത്യ സർക്കാരിന്റെ ശക്തമായ ഇടപെടലും സൗഹാർദ്ദപരമായ ഇരു രാജ്യങ്ങളുടേയും ഭരണാധികാരികൾ തമ്മിലുള്ള ബന്ധങ്ങളും പ്രതിസന്ധി പരിഹരിക്കാൻ ഏറെ സഹായിച്ചു.