റിയാദ്: ഗള്‍ഫ് ലോകത്തേ നടുക്കി സൗദിയില്‍ രാജാവിനെതിരെ അട്ടിമറി ശ്രമം. രാജാവിനെ താഴെയിറക്കി ഭരണം പിടിക്കാന്‍ നടത്തുന്ന ഗൂഢാലോചന രാജ കുടുംബത്തില്‍നിന്നു തന്നെ. തലമുതിര്‍ന്ന രാജകുമാരനാണ് അട്ടിമറി നീക്കം നടത്തിയതിനു പിന്നില്‍. സൗദി രാജ്യ സ്ഥാപകനായ അബ്ദുള്‍ അസീസ് ഇബ്‌നു സൗദിന്റെ പേരക്കുട്ടിയായ മുതിര്‍ന്ന ഒരു രാജകുമാരന്‍ സല്‍മാന്‍ രാജാവിനെ മാറ്റണമെന്നാവശ്യപെട്ടുകൊണ്ടു രാജകുടുമ്പാങ്ങള്‍ക്കു കത്തയച്ചു. ഈ രണ്ടു കത്തുകളൂം പ്രമുഖ പത്രമായ ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ചു.

രാജാവിനെ നിഷ്‌കാസനം ചെയ്യാന്‍ ഉയര്‍ത്തുന്ന വാദങ്ങള്‍

Loading...
  • മക്കയിലെ ഇക്കഴിഞ്ഞ നാളിലെ 2 ദുരന്തങ്ങളില്‍നിന്നും രാജാവ് കൈ കഴുകി കുറ്റം ജീവനക്കാരുടെ തലയില്‍ കെട്ടിവയ്ച്ചു
  • യെമനിലും സിറിയയിലും യുദ്ധം നടത്തി നാണം കെടുന്നു.
  • അമേരിക്കന്‍ ബന്ധം സൗദിക്ക് നഷ്ടം. അവസാനിപ്പിക്കാന്‍ സമയമായി.
  • രാജാവിനെ മാറ്റിയില്ലേല്‍ രാജ്യത്ത് ദുരിതം
  • രാജാവല്ല രാജ്യം ഭരിക്കുന്നത്. രാജാവിനു സ്ഥിരബുദ്ധിയില്ല.
  • രാജാവ് സ്വന്തം കാര്യങ്ങള്‍ നോക്കി രാജ്യത്തേ മറക്കുന്നു.
  • രാജകുടുമ്പത്തില്‍ പല കാര്യങ്ങളിലും ഭിന്നതയുണ്ടെന്നും ഇതു രാജകുടുമ്പാങ്ങളുടെ മാത്രം അഭിപ്രായമല്ലെന്നും രാജ്യത്തിലെ പൗരന്‍മാര്‍ക്കും ഈ അഭിപ്രായമുണ്ടെന്നും പേരു വെളിപെടുത്താനാഗ്രഹിക്കാത്ത മുതിര്‍ന്ന രാജകുമാരന്‍ ഗാര്‍ഡിയന്‍ പത്രത്തോടു പറഞ്ഞതായി പത്രം അവകാശപെട്ടു.

യെമനിലേയും സിറിയയിലേയും യുദ്ധങ്ങള്‍ കൈകാര്യം ചെയ്ത രീതി ശരിയല്ല എന്നു രാജകുമാരന്‍ കത്തിലൂടെ വിമര്‍ശിക്കുന്നു. അവിടെ യാതൊരു മുന്നേറ്റവും നടത്താനായില്ല. അമേരിയ്ക വേണ്ടതുപോലെ സൗദിയെ സഹായിച്ചില്ലേന്നും അമേരിയ്കന്‍ ബാന്ധവം അവസാനിപ്പിക്കാന്‍ സമയമായെന്നും കത്തില്‍ രാജകുമാരന്‍ അഭിപ്രായപെടുന്നു. പേട്രോള്‍ വിലയിടിവിനെ തുടര്‍ന്നു ണ്ടായ പ്രതിസസന്ധി കൈകാര്യം ചെയ്യുന്നതതില്‍ സര്‍ക്കാര്‍ അലംഭാവം കാണീച്ചു വെന്നും രാജകുമാരന്‍ പറയുന്നു. ഹജ്ജ് അവസരത്തിലുണ്ടായ രണ്ടു അപകടങ്ങള്‍ സൗദിയുടെ പ്രതിച്ഛായയെ സാരമായി ബാധിച്ചുവെന്നും ലോക രാജ്യങ്ങളില്‍ സൗദി ഒരു കഴിവുകെട്ട രാജ്യമായി അധപതിച്ചെന്നും രാജകുമാരന്‍ കത്തില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസം രണ്ടു കത്തുകളാണു വസ്തുതകള്‍ വിവരിച്ചു കൊണ്ടു രാജകുമാരന്‍ രാജസദസ്സിലെ പ്രമുഖ അംഗങ്ങള്‍ക്കു എഴുതിയിരിക്കുന്നത്. രാജാവിനു സ്ഥിരതയില്ലെന്നും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് അദ്ദേഹത്തിന്റെ മകനായ മുഹമ്മദ് ബിന്‍ സല്‍മാനാനെന്നും അദ്ദേഹം കുറ്റപെടുത്തുന്നു. കത്തുകളെ കുറിച്ചു ചര്‍ച്ച്‌ചെയ്യാന്‍ മുതിര്‍ന്ന എല്ലാ അംഗങ്ങളും ഉടനെത്തന്നെ യോഗം ചേരുമെന്നും അദ്ദേഹം പറയുന്നു.മുതിര്‍ന്നവര്‍മാത്രമല്ല രാജകുടുമ്പത്തിലെ രണ്ടാം തലമുറയിലെ യുവാക്കളൂം വളരെ ആശങ്കയിലാണെന്നും അദ്ദേഹം പറയുന്നു. ഇത് രാജ കുടുമ്പത്തിന്റെ മാത്രം ആവശ്യമല്ല സാധാരണ പൗരന്‍മാരും,ഗോത്രതലവന്‍മാരും പ്രവശ്യകള്‍ ഭരിക്കുന്ന രാജ പ്രതിനിധികള്‍ക്കും ഈ അഭിപ്രായമുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു. നേത്രത്വ മാറ്റം ഉടനെയുണ്ടായില്ലെങ്കില്‍ രാജ്യം വര്‍ണ്ണിക്കാനാവാത്ത ദുരന്തത്തിലേക്കു ചെന്നു ചാടും എന്നും അദ്ദേഹം കത്തിലൂടെ മുന്നറിയിപ്പു നല്‍കുന്നു.

Royal

രണ്ടു രാജകുമാരന്‍മാരാണു യഥാര്‍ത്ഥത്തില്‍ രാജ്യം ഭരിക്കുന്നത് എന്നാണു പ്രധാന ആരോപണം.കീരീടാവകാശിയായ മുഹമ്മദ് ബിന്‍ നയാഫ് ഉം അദ്ദേഹത്തിന്റെ ഡപ്യൂട്ടിയായ മുഹമ്മദ് ബിന്‍ സല്‍മാനും രാജാവിനെ വരുതിയില്‍ നിര്‍ത്തിയിരിക്കുകയാണു. ഇതില്‍ എണ്ണകമ്പനിയായ ആറേംകോ നോക്കി നടത്തുന്നത് മുഹമ്മദ് ബിന്‍ സല്‍മാനും സുരക്ഷാ കാര്യങ്ങള്‍ നോക്കുന്നത് മുഹമ്മദ് ബിന്‍ നയാഫുമാണൂ.

മെക്കയില്‍ രണ്ടു അപകടങ്ങളിലായി ആയിരത്തോളം പേര്‍മരിച്ചു അതിന്റെ ഉത്തരാവാദിത്യം പതിവുപോലെ ഉദ്യോഗസ്ഥന്‍മാരില്‍ കെട്ടി വെച്ചു രക്ഷപെടുകയാണു ചെയ്തതു എന്നാല്‍ ഇസ്ലാമിന്റെ പരിശുദ്ധമായ സ്ഥലം സംരക്ഷിക്കുന്നതില്‍ വിട്ടു വീഴ്ചയുണ്ടായി. രാജ്യത്തു എന്താണു സംഭവിക്കുന്നതെന്നെ രാജ്യത്തിലുള്ള എല്ലാവര്‍ക്കും അറിയാം, പക്ഷെ അതവര്‍ക്കു പുറത്തു പറയാന്‍ കഴിയില്ല. എല്ലാ രംഗത്തും കൊടിയ അഴിമതിയാണു നടക്കുന്നത് , മെക്കയിലെ ഒരു സജീവ പൊതുപ്രവര്‍ത്തകന്‍ ഗാര്‍ഡിയന്‍ പത്രത്തോടു പറഞ്ഞിരിക്കുന്നു.

نذير عاجل لآل سعود

കഴിഞ്ഞ വര്‍ഷം പുറത്താക്കപെട്ട എയര്‍ഫോഴ്‌സ് മേജര്‍ ദക്കീല്‍ യമന്‍ യുദ്ദത്തെ കുറിച്ചു പറയുന്നതിങ്ങനെയാണു. ഈ യുദ്ധം യെമന്‍ എന്ന രാജ്യത്തിനു എതിരാണു അവിടെ ഇടപെടേണ്ട ഒരു കാര്യവുമില്ല എന്നാണു. സൗദിയിലെ 90 ശതമാനം പേരും ഇത് ആഗ്രഹിക്കുന്നില്ല. രാജാവു തന്റെ താല്‍പര്യം രാജ്യ താല്‍പര്യത്തേക്കാള്‍ മുമ്പില്‍ കൊണ്ടു വന്നു വെയ്കുന്നു അദ്ദേഹം പറയുന്നു.

രാജ്യ സ്ഥാപകനായ ഇബുന്‍ സൗദിന്റെ പതിമൂന്നു മക്കളും കൂടി , അതില്‍ തന്നെ തലാല്‍, തുര്‍ക്കി, അഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ് തുടങ്ങിയവര്‍ ഐക്യത്തോടെ കൊട്ടാരവിപ്ലവത്തിലൂടെ സൗദി രാജാവിനെ പുറത്താക്കണമെന്നും, രാജഭരണം പുതിയ കഴിവുള്ള നേതൃത്വത്തെ ഏല്‍പ്പിക്കണം എന്നു പറഞ്ഞാണു കത്ത് അവസാനിക്കുന്നത്. 1964 ഇല്‍ രാജാവായിരുന്ന ഫൈസല്‍ രാജാവ് ഈ കത്തില്‍ പറഞ്ഞിരിക്കുന്നതുപോലെയുള്ള കൊട്ടാര അട്ടിമറിയില്‍ പുറത്തായിരുന്നു. അതേ രീതിയിലുള്ള നീക്കമാണു ഇപ്പോള്‍ നടന്നിരിക്കുന്നത്.