ഇനിയും കുറെ കഷ്ടപെട്ടാലെ ഇതിന്റെ ലോണ്‍ അടയ്ക്കാന്‍ പറ്റൂ -സൗബിന്‍

സുപ്രീംകോടതി ഉത്തരവനുസരിച്ച് മരടിലെ ഫ്‌ളാറ്റ് പൊളിച്ചു നീക്കാനുള്ള നടപടിക്കെതിരെ നടന്‍ സൗബിന്‍ ഷാഹിര്‍ രംഗത്ത്. മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ അറിയുന്നതല്ലാതെ നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്ന് സൗബിന്‍ പറഞ്ഞു. ഫ്‌ളാറ്റില്‍ കുറേ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. അവരുടെ കാര്യം നോക്കണ്ടേയെന്നും സൗബിന്‍ ചോദിക്കുന്നു.

ഫ്‌ളാറ്റ് വാങ്ങുന്നതിന് മുമ്പേ ഇവിടെ താമസിക്കുന്ന സുഹ്യത്തുക്കളോടൊക്കെ അന്വേഷിച്ചിരുന്നു. വാങ്ങുന്നതിനു മുമ്പ് ഒരു പ്രശ്‌നവും ഇവിടെ ഉണ്ടായിരുന്നില്ല. അതൊക്കെ കണ്ടിട്ടല്ലെ ഒരാള്‍ വീട് വാങ്ങുന്നത്. ഇനിയും കുറെ കഷ്ടപെട്ടാലെ ഇതിന്റെ ലോണ്‍ അടയ്ക്കാന്‍ പറ്റൂ -സൗബിന്‍ കൂട്ടിച്ചേര്‍ത്തു.

Loading...

അതേസമയം, ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന ഉത്തരവിനെതിരെ ഉടമകള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് റിട്ട് ഹര്‍ജിയാണ് ഫയല്‍ ചെയ്തത്. ഫ്‌ളാറ്റ് ഉടമകളുടെ വാദം കേള്‍ക്കാതെയാണ് വിധി പുറപ്പെടുവിച്ചതെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. ഫ്‌ളാറ്റ് ഉടമകള്‍ നേരത്തെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.