സൗദി ഇനി പഴയ സൗദിയല്ല; വാഹനങ്ങളുമായി വനിതകള്‍ നിരത്തില്‍; സൗദി ഇന്ന് സാക്ഷ്യം വഹിച്ചത് ചരിത്രനിമിഷത്തെ…

സൗദി ഇന്ന് സാക്ഷ്യം വഹിച്ചത് ചരിത്രനിമിഷത്തെയാണ്. ആശംസകളുടെയും ആഘോഷങ്ങളുടെയും അകമ്പടിയോടെ സൗദിയില്‍ വനിതകള്‍ ഇന്ന് വാഹനങ്ങളുമായി നിരത്തിലിറങ്ങി. വനിതകളെ വാഹനമോടിക്കുന്നതില്‍ നിന്നുള്ള നിരോധാനം അതോടെ ഒരു പഴങ്കഥയായി മാറുകയായിരുന്നു.

ഈ ചരിത്രനിമിഷത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സല്‍മാന്‍ രാജാവും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമാണ്. വലിയ നേട്ടമാണിതെന്ന് വിശേഷിപ്പിച്ച രാജകുടുംബാംഗം അമീര്‍ വലീദ് ബിന്‍ തലാല്‍ മകള്‍ ഓടിക്കുന്ന കാറില്‍ യാത്ര ചെയ്യുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചു.

ഏകദേശം 50,000 വനിതകള്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2020ഓടെ 30 ലക്ഷം വനിതകള്‍ വാഹനമോടിക്കുമെന്നാണ് ഏജന്‍സികള്‍ പ്രവചിക്കുന്നത്. സൗദിയില്‍ ഇത് ചരിത്രനിമിഷമാണെങ്കിലും മലയാളികളടക്കം നിരവധി പ്രവാസികള്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന സൗദിയില്‍, അവരെ ഇത് സാരമായി ബാധിക്കുമോയെന്ന ആശങ്കയാണ് പ്രവാസികള്‍ പങ്കുവെക്കുന്നത്.

Top