ജിദ്ദ സീസണ്‍ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് സൗദി യുവാക്കള്‍

ജിദ്ദ സീസണ്‍ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് സൗദി യുവാക്കള്‍. ജിദ്ദ സീസണിലെ ഇവന്റ് മാനേജ്‌മെന്റ് വിഭാഗത്തില്‍ 80 ശതമാനം സ്വദേശികളാണ് ഇതില്‍ ജോലി ചെയ്യുന്നത്. ഇവന്റ് സോണുകളില്‍ ആവശ്യമായ നിരവധി പ്രത്യേക വിഭാഗങ്ങളില്‍ സ്വദേശി യുവതീ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ മത്‌ലൂബ് പ്രധാന പങ്കുവഹിച്ചിരുന്നു.

യുവാക്കളുടെ പ്രവര്‍ത്തന മികവ് പ്രകടമാക്കുന്ന നിരവധി പരിപാടികളും അരങ്ങേറി. വിവിധ പരിപാടികളിലേക്ക് യുവ പ്രതിഭകളെ ആകര്‍ഷിക്കുന്നതിലും അവരുടെ കഴിവുകള്‍ പ്രകടമാക്കുന്നതിലും ജിദ്ദ സീസണ്‍ വേദിയായി. ജിദ്ദ സീസണ്‍ ആരംഭിച്ചതിന് ശേഷം രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും 30 ലക്ഷം സന്ദര്‍ശകര്‍ ഇതിനകം എത്തിയിട്ടുണ്ട്.

Loading...