ഓസ്ട്രേലിയയിലും ശബരിമല സമരം, പരിഹസിച്ച് ട്രോളന്മാർ

മെല്ബൺ:അയ്യപ്പൻ എന്നാൽ ഒരു പ്രതിമയാകുന്നു. അതാണ്‌ ദൈവം. അപ്പോൾ ഈ പ്രതിമയായ ദൈവത്തേ രക്ഷിക്കാനാണോ നിങ്ങൾ ഇങ്ങിനെ സമരം നടത്തുന്നത്..ചോദ്യം വരുന്നത് വൻ കരകൾക്ക് അപ്പുറത്ത് നിന്നും ഓസ്ട്രേലിയയിൽ നിന്നും. താമശയും, കുറെ ചിന്തയും ഒക്കെ നിറഞ്ഞ ഈ വാർത്തയിലേക്ക് പോകാം.

മെല്ബണിൽ ശബരിമല വിഷയത്തിൽ അയ്യപ്പ ഭക്തരായവർ ചേർന്ന് സമരങ്ങൾക്ക് അനുഭാവം പ്രകടിപ്പിച്ച് പരിപാടി നടത്തി.തമിഴ്, ശ്രീലങ്കൻ അയ്യപ്പ ഭക്തരാണ്‌ രംഗത്തിറങ്ങിയത്. മെല്ബണിൽ ആണ്‌ സ്ട്രീറ്റ് പരിപാടി നടന്നത്. സ്വാമിയേ അയ്യപ്പ..സ്വാമി സരണം എന്ന വിളികളോടെ മെല്ബണിൽ ഭക്തർ ഒത്തു ചേരുകയായിരുന്നു. നിരവധി പേർ ആയിരുന്നു പരിപാടി വീക്ഷിക്കാൻ എത്തിയത്. കറുത്ത് മുണ്ടും മറ്റും ധരിച്ച അയ്യപ്പ ഭക്തരേ കണ്ട് സായിപ്പുമാർക്കും മാദമ മാർക്കും കാര്യം ഒന്നും പിടികിട്ടിയില്ല. വിളിക്കുന്ന മുദ്രാവാക്യവും മനസിലായില്ല. എന്നാലും അവർ കൗതുകം പോലെ പരിപാടി വീക്ഷിച്ചാണ്‌ സ്ട്രീറ്റിലൂടെ കടന്നു പോയത്

എന്നാൽ ഏറ്റവും പ്രധാന വിഷയം പരിപാടിക്ക് ശേഷം ട്രോളുകളുമായി വാടസ്പ്പിൽ പ്രചരണം നിറഞ്ഞു. പരിപാടിക്ക് വിമർശനവും വന്നു. വെള്ളക്കാരുടെ പ്രതികരണം എന്ന മട്ടിലായിരുന്നു പ്രതികരണങ്ങൾ ഇംഗ്ളീഷിലും മറ്റുമായി പ്രചരിച്ചത്. SAVE AYYAPPA സേവ് അയ്യപ്പ, SAVE SABARIMALA സേവ് ശബരിമല എന്നെഴുതിയത് കണ്ട് വെള്ളക്കാരായ വഴിപോക്കർ ചോദിച്ചുവത്രേ..അയ്യപ്പനു എന്തുപറ്റി? ആരേലും തട്ടികൊണ്ട് പോയോ?..അപ്പോൾ സമരക്കാർ ഇല്ല എന്നും ഞങ്ങൾ സംസാരിക്കുന്നത് ദൈവമായ അയ്യപ്പനേ കുറിച്ചാണെന്നും മറുപടി നല്കി.അപ്പോൾ വെള്ളക്കാർ പറഞ്ഞു..അപ്പോൾ നിങ്ങൾ സമരം ചെയ്യുന്നത് ദൈവത്തിന്റെ സംരക്ഷണം ഉറപ്പാക്കാനോ..ഓ മൈ ഗോഡ്…അദ്ദേഹം രാജാവാണോ…അപ്പോൾ സമരക്കാർ..അല്ല ഒരു പ്രതിമയാണ്‌..

ഇത്തരത്തിൽ ട്രോൾ പ്രചരണം ഇറങ്ങുന്നത് ഓസ്ട്രേലിയൻ വാടസ്പ്പുകളിൽ ആണ്‌. എന്നാൽ ഇത് ഇന്ത്യയിൽ ആയിരുന്നേൽ ആരും മിണ്ടില്ല. കാരണം ഇത്തരത്തിൽ തമാശ രൂപേണ സംസാരിക്കുന്നത് ഒക്കെ ഇന്ത്യയിൽ  വഴക്കും കലാപവും ഒക്കെയാകും. എന്നാൽ ഇത് വേറെ ലെവലാണ്‌..ഓസ്ട്രേലിയ ഇന്ത്യ അല്ല. അവർ മുമ്പ് ഗണപതിയേയും ഇന്ത്യൻ ദൈവങ്ങളേയും വയ്ച്ച് മാംസ വില്പനയുടെ പരസ്യത്തിനുപയോഗിച്ചിരുന്നു. ഇന്ത്യയിൽ വലിയ പ്രതിഷേധം ഉണ്ടായിട്ടും ആ കമ്പിനിക്കാർ ഒന്നും മൈൻഡ് ചെയ്തില്ല. ഇപ്പോൾ ഇത്തരത്തിലാണ്‌ ശബരിമല സമരത്തേയും തമാശ രൂപേണ വിലയിരുത്തുന്നത്. മത സ്വാതന്ത്ര്യം മാത്രമല്ല മതങ്ങളേ പൊളിച്ചടുക്കി വിമർശിക്കാനും തുറന്നു കാട്ടാനും ഓസ്ട്രേലിയയിൽ പരിപൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്. മതത്തേ വിമർശിച്ചെന്ന പേരിൽ ആരേലും ഉപദ്രവിക്കാൻ വന്നാൽ വരുന്നവെനേ പോലീസ് പിടിച്ചുകൊണ്ട് പോകും. ഇന്ത്യയിൽ നേരേ മറിച്ചാണ്‌. മറ്റൊന്ന് ഓസ്ട്രേലിയൻ ജന സംഖ്യയിൽ മതം ഇല്ല എന്ന് രേഖപ്പെടുത്തിയ ആളുകളാണ്‌ ജന സംഖ്യയിൽ ഭൂരിഭാഗവും. അതായത് മതം ബഹു ഭൂരിപക്ഷത്തിന്റെയും ജീവിതത്തിൽ നിന്നും തള്ളിപറഞ്ഞവരുടെ രാജ്യമാണ്‌ ഓസ്ട്രേലിയ

Top