പ്രധാനമന്ത്രിയുടെ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

ജാംനഗര്‍; പ്രധാനമന്ത്രിയുടെ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം.  അണക്കെട്ട് ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രിയുടെ ഇടപെടലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒഴിവായി കിട്ടിയത് വന്‍ ദുരന്തം. ഗുജറാത്തിലെ ജാം നഗര്‍ അണക്കെട്ട് ഉദ്ഘാടന വേളയില്‍ ജലനിരപ്പ് ഉയരുന്നത് അറിയാതെ ചിത്രം പകര്‍ത്തുന്ന തിരക്കിലായിരുന്ന മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വെള്ളം കുതിച്ചു വരുന്നെന്നും രക്ഷപ്പെടാനും ആംഗ്യത്തിലൂടെ പ്രധാനമന്ത്രി നിര്‍ദേശിച്ചു.സണോസരയില്‍ സൗനി ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതിന്റെ ദൃശ്യങ്ങളായിരുന്നു പകര്‍ത്തിക്കൊണ്ടിരുന്നത്. ചടങ്ങിന് ശേഷം അണക്കെട്ടില്‍ നിന്നും വെള്ളമൊഴുകുന്നത് നോക്കി നില്‍ക്കുകയായിരുന്നു പ്രധാനമന്ത്രി.

എന്നാല്‍ അണക്കെട്ടില്‍ നിന്നും ഒഴുകുന്ന വെള്ളത്തിന്റെ അളവ് കൂടുന്നത് അറിയാതെവെള്ളം വരുന്ന ദൃശ്യം താഴെ നിന്നും പകര്‍ത്തുന്ന തിരക്കിലായിരുന്നു ഫോട്ടോഗ്രാഫര്‍മാര്‍. ഉടന്‍ തന്നെ പ്രധാനമന്ത്രി ജലനിരപ്പ് ഉയര്‍ന്നു വരുന്നതായും മാറാനും ആംഗ്യത്തിലൂടെ അറിയിച്ചു. തുടര്‍ന്ന് ഫോട്ടോഗ്രാഫര്‍മാര്‍ ഇക്കാര്യം മനസ്സിലാക്കി മാറുകയും ചെയ്തു. പ്രധാനമന്ത്രി ഇക്കാര്യം കണ്ടില്ലായിരുന്നെങ്കില്‍ വന്‍ ദുരന്തം ഉണ്ടായേനെ എന്നായിരുന്നു ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞത്.

Loading...