പാർട്ടിയെയും ഉൾപാർട്ടി ജനാധിപത്യത്തേയും തള്ളികളഞ്ഞ് വഹാബിന് രാജ്യസഭാ സീറ്റ് നല്കിയതിനെ വീണ്ടും ചോദ്യം ചെയ്തുകൊണ്ട് മുനവ്വറലിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഈ തീരുമാനത്തിന്റെ വിധി കാലം തീരുമാനിക്കട്ടെ. പരമ്പരാഗത രീത്യിൽനിന്നും ലീഗ് വ്യതിചലിച്ചിരികുന്നു. അതുകൊണ്ട് തന്നെ വിധിയും കാലം തീരുമാനിക്കട്ടെ. എന്നാണു പോസ്റ്റിന്റെ സാരം. ലീഗ് അദ്ധ്യക്ഷന്റെ തീരുമാനത്തേ ഒരർഥത്തിൽ പരസ്യമായി ചോദ്യം ചെയ്യുവാനുള്ള ചങ്കൂറ്റം മുനവ്വറലി കാട്ടിയിരിക്കുകയാണ്. പാര്‍ട്ടി കൈക്കൊണ്ട തീരുമാനത്തെ ഞാന്‍ ബഹുമാനിയ്ക്കുന്നു. സ്ഥാനാര്‍ഥി പി.വി.അബ്ദുള്‍ വഹാബിന് എല്ലാ ആശംസകളും നേരുന്നു. രാജ്യസഭാ സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ വന്ന എന്റെ പോസ്റ്റുകള്‍ ആരേയും ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നില്ല.
തെറ്റുകള്‍ അംഗീകരിയ്ക്കുകയും അത് തിരുത്താനുള്ള തുടര്‍നടപടികള്‍ സ്വീകരിയ്ക്കുകയും ചെയ്താലേ വിജയമുണ്ടാകൂ എന്ന് കരുതുന്ന വ്യക്തിയാണ് ഞാന്‍. മുനവ്വറിന്റെ പോസ്റ്റ് തുടര്‍ന്നു. ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുന്‍പ് മുനവ്വറലിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമുയര്‍ത്തിയിരുന്നു. രാജ്യസഭാ സീറ്റ് ഒരു മുതലാളിയ്ക്ക് നല്‍കരുതെന്ന ധ്വനിയായിരുന്നു അതിലുണ്ടായിരുന്നത്. എന്നാല്‍ ആയിരത്തിലേറെ ലൈക്കുകള്‍ ലഭിയ്ക്കുന്നതിനിടയില്‍ പോസ്റ്റ് പിന്‍ വലിയ്ക്കുകയാണുണ്ടായത്.
സ്ഥാനാര്‍ഥി നിര്‍ണയത്തിന് ശേഷം പി.വി.അബ്ദുള്‍ വഹാബ് തന്നെ പോസ്റ്റിലെ പരാമര്‍ശത്തിനെതിരെ പ്രതികരിയ്ക്കുകയും ചെയ്തു. പണക്കാരനാകുന്നത് ഒരു ക്രിമിനല്‍ക്കുറ്റമല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.