ന്യൂജേഴ്സി: ന്യൂജേഴ്‌സിയിലെ എസ്.ബി/അസംപ്ഷന്‍ അലംനൈ അസോസിയേഷനിലെ അംഗങ്ങള്‍ ഏപ്രില്‍ 18-ന് ശനിയാഴ്ച സ്റ്റാറ്റന്‍ഐലന്റില്‍ കൂടിയ യോഗത്തില്‍ അലുംമ്‌നി പുന:സമാഗമവും കുടുംബ സംഗമവും 2015 സെപ്റ്റംബറില്‍ നടത്താന്‍ തീരുമാനിച്ചു.
തിരക്കുനിറഞ്ഞ ജീവിതത്തിലും മരിക്കാത്ത ഓര്‍മ്മകള്‍ പങ്കിടാന്‍ ഒരുമിച്ചുകൂടിയവര്‍ സ്വയം പരിചയപ്പെടുത്തുകയും, അമേരിക്കന്‍ ജീവിതത്തില്‍ കഴിഞ്ഞുപോയ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു. ന്യൂജേഴ്‌സിയിലുള്ള എസ്.ബി പൂര്‍വ്വ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനു ഫേസ്ബുക്ക് പേജ് ഉണ്ടാക്കുകയും അതുവഴി ആശയവിനിമയം നടത്തി ഒരുമിപ്പിക്കാന്‍ ശ്രമിച്ച ഡൊമിനിക് കൈലാത്തിന്റെ പ്രയത്‌നങ്ങളെ എല്ലാവരും പ്രശംസിച്ചു.
എസ്.ബി കോളജ് യൂണിയന്‍ മുന്‍ ചെയര്‍മാനും ട്രൈസ്റ്റേറ്റ് മേഖലയില്‍ വ്യക്തമായ സാന്നിധ്യമുള്ള ഫാര്‍മസികളുടെ ഉടമയുമായ റ്റോം പെരുമ്പായില്‍ അലുംമ്‌നി അസോസിയേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ വാഗ്ദാനം ചെയ്തു.
അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ 2015-ലെ ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി അവാര്‍ഡിന് അര്‍ഹനായ ജെ.എം.സി.സി.റ്റിയുടെ റിസേര്‍ച്ച് ഡവലപ്‌മെന്റ് ആഗോള ഡയറക്ടറും എസ്.ബി കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ തോമസ് കൊളക്കാട്ടിനെ അംഗങ്ങള്‍ അനുമോദിച്ചു.
ജെയിംസ് മുക്കാടന്റെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ സെപ്റ്റംബറില്‍ നടത്താന്‍ നിശ്ചയിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന് നേതൃത്വം നല്‍കാന്‍ ഡൊമിനിക് കൈലാത്ത്, റ്റോം പെരുമ്പായില്‍, പിന്റോ ചാക്കോ, തോമസ് ആലുംമൂട്ടില്‍, ജെയിംസ് മുക്കാടന്‍, തോമസ് കൊളക്കാട്ട്, ട്രീസാ ജോണ്‍ തിരുവാതുക്കല്‍, റോസമ്മ മുക്കാടന്‍ എന്നിവരെ ചുമതലപ്പെടുത്തി. രാജശ്രീ പിന്റോ അറിയിച്ചതാണിത്.