എസ്.ബി.ഐ യിൽ ഇടപാടുണ്ടോ? 5034 ശാഖകൾ പുട്ടുന്നു, ജനങ്ങൾക്ക് സൗകര്യം കുറച്ച് ലാഭം കൂട്ടും!!

മുംബൈ:  ഇടപാടുകാർക്ക് സൗകര്യം കൂടുതലാണെന്ന് രാജ്യത്തേ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയുടെ കണ്ടെത്തൽ. കൂടുതൽ സൗകര്യം നല്കുന്നത് കൂടുതൽ നഷ്ടമുണ്ടാക്കുന്നതായും വിലയിരുത്തൽ. ഇത് മറികടക്കാൻ 30 % ബാങ്കുകളും പൂട്ടുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യും. ലാഭം എങ്ങിനെ കൂട്ടാമെന്നുള്ള ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മകിന്‍സിയുടെ ഉപദേശപ്രകാരമാണ് നടപടി.

അതായത് 16,784 ബാങ്കുകളിൽ 5034 എണ്ണത്തിന്‌ ഷട്ടർ വീഴും. ഇവിടുത്തേ അക്കൗണ്ട് കാർ ബുദ്ധിമുട്ടുക തന്നെ ചെയ്യും. ബ്രാഞ്ചുകൾ മാറുമ്പോൾ പഴയ മാനേജ്ജറും, ജീവനക്കാരും, നാടും മാറും. ഈ വർഷം 400 ബാങ്ക് ശാഖകൾ പൂട്ടിയതിന്‌ പുരമേയാണീ നടപടി. ബാങ്കിന്റേത് തുഗ്ലക് പരിഷ്കാരമെന്നും വിദേശ ഏജൻസികളുടെ മണ്ടൻ ഉപദേശം ബാങ്ക് സ്വീകരിച്ചുവെന്നും കുറ്റപ്പെടുത്തൽ ഉണ്ട്. ജനങ്ങൾക്ക് സ്വന്ത്സം നാട്ടിലേ ശാഖകൾ പൂട്ടിയാൽ നിക്ഷേപവും ഇടപാടും സൗകര്യത്തിന്‌ അതേ നാട്ടിലുള്ള മറ്റ് ബാങ്കിലേക്ക് മാറ്റും. ജനങ്ങളെ നടത്തിക്കാൻ തീരുമാനിച്ചാൽ ജനം ബാങ്കിനേ ഉപേക്ഷിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.ലഭിക്കുന്ന ബിസിനസുകൂടി പരിഗണിച്ചായിരിക്കും ശാഖകള്‍ നിലനിര്‍ത്തുന്നകാര്യം തീരുമാനിക്കുക.

Loading...