എസ്.ബി.ഐയിൽ അക്കൗണ്ട് ഉണ്ടോ? കിട്ടാകടം കൊണ്ട് പൊറുതിമുട്ടി , വൻ നഷ്ടത്തിലേക്ക് ബാങ്ക് കൂപ്പ് കുത്തി

ന്യൂഡല്‍ഹി: എസ്.ബി.ഐയിൽ അക്കൗണ്ട് ഉണ്ടോ?..എന്നാൽ അതിനുള്ളിലേ കാര്യങ്ങൾ കൂടി അറിയുക. ബാങ്ക് കഴിഞ്ഞ ഡിസബർ പാദത്തിലേ നഷ്ടം 1581 കോടി രൂപ. ഇന്ത്യയിലേ ഏറ്റവും വലിയ പൊതു മേഖലാ ബാങ്ക് തകരുന്നതിന്റെ ഏറ്റവും വലിയ കാരണക്കാർ മഹാ ഭൂരിപക്ഷം വരുന്ന 97% അക്കൗണ്ട് ഉടമകൾ അല്ല. വെറും 3%ത്തോളം വരുന്ന രാജ്യത്തേ കൂറ്റൻ സ്രാവുകൾ മൂലം. അവർ പണം കടം വാങ്ങിയിട്ട് കൊടുക്കുന്നില്ല. സാധാരണക്കാരിൽ നിന്നും ഞെക്കി കൊന്നും ആത്മഹത്യ ചെയ്യിപ്പിച്ചും കൊടുത്ത് നിസാര സംഖ്യകൾ വാങ്ങുന്ന എസ്.ബി.ഐ മേലാളന്മാരുടെ മുന്നിൽ ഓക്കാനിച്ച് നില്ക്കുന്ന കാഴ്ച്ചയാണ്‌./report/എൻ.സി ഷാജി/ ഫ്രീലാൻസ്/ പ്രവാസി വെബ് എക്സ്ക്ളൂസീവ്

കിട്ടാക്കടം പെരുകിയതാണ് നഷ്‍ടത്തിന് പ്രധാനകാരണം. നോണ്‍ പെര്‍ഫോമിങ് അസറ്റ് വിഭാഗത്തില്‍പ്പെടുന്ന ആസ്‍തികളാണ് നഷ്ടത്തിന്‍റെ തോത് കൂട്ടിയത്. 1.99 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ് ബാങ്കിനുള്ളത്. കഴിഞ്ഞ പാദത്തില്‍ ഇത് 1.86 ലക്ഷംകോടിയായിരുന്നു.കിട്ടാക്കടത്തിന്‍റെ അനുപാതം 5.61 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കിട്ടാകടം ഇരട്ടി യായി ഓരോ വർഷവും പെരുകുന്നു. ബാങ്കിനു മുന്നിൽ ഇത് ഇല്ലാതാക്കാൻ ഒരേ വഴിയേ ഉള്ളു. വൻ വ്യവസായികളുടെ കടഭാരം കേന്ദ്ര സർക്കാരിനേകൊണ്ട് ഏറ്റെടുപ്പിച്ച് എഴുതി തള്ളിക്കുക. മുമ്പും ഇങ്ങിനെയാണ്‌ ചെയ്തിരുന്നത്.

 

വ്യവസായികളേ പിടിക്കാൻ കേന്ദ്ര സർക്കാർ സമ്മതിക്കില്ല. കേന്ദ്രത്തിനു ഇഷ്ടമുള്ള എല്ലാ വ്യവസായികളുടേയും ജപ്തി നടപടിയും റിക്കവറിയും നിർത്തിവയ്പ്പിക്കുന്നു.രാജ്യത്തേ ബിസിനസുകാരേ പാട്ടിലാക്കി കൂടെ നിർത്താൻ കേന്ദ്ര സർക്കാർ ഇങ്ങിനെ ചെയ്യുമ്പോൾ സാധാരണക്കാരുടെ ബാങ്കിങ്ങ് തകരുകയും ചിലവുകളും പലിശയും, സർവീസ് നിരക്കും കുതിച്ചും ഉയരാൻ കാരണമാകുന്നു. നഷ്ടം സാധാരണക്കാരന്റെ ഇടപാടുകളിൽ അടിച്ചേല്പ്പിക്കുന്നു.പല വ്യവസായവും പൂട്ടി പോയി. ജപ്തി ചെയ്താലും കിട്ടില്ല. വിജയ് മല്യ അടക്കം ആയിരകണക്കിന്‌ കോടിയുമായി വിദേശത്തേക്ക് മുങ്ങി. ലളിത് മോദിയും ഇങ്ങിനെ തന്നെ.രാജ്യത്തെ 21 പൊതുമേഖല ബാങ്കുകള്‍ക്ക് 9.46 ലക്ഷം കോടിരൂപയുടെ വായ്‍പകളാണ് തിരികെ ലഭിക്കാനുള്ളത്. കഴിഞ്ഞവര്‍ഷം എസ്‍ബിടി ഉള്‍പ്പെടെ അഞ്ച് അസോഷ്യേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്കില്‍ ലയിപ്പിച്ചിരുന്നു. നഷ്‍ടം പെരുകുന്നതിന് ഇതും കാരണമായിട്ടുണ്ട്

ബാങ്കിനു മുന്നിൽ ഇപ്പോൾ അടിയന്തിരമായി ഉള്ള മാർഗം കടം എഴുതി തള്ളിക്കുക എന്നതും ഫീസ് നിരക്കുകൾ കൂട്ടുക എന്നതുമായിരിക്കും. ഒരു അക്കൗണ്ട് കാരനുൽ നിന്നും ശരാശരി 200-250 രൂപ എന്ന വിധത്തിൽ കൂടുതൽ സർവീസ് നിരക്ക് നടപ്പു വർഷം വാങ്ങിയാൽ ഏറെ കുറെ ബാങ്കിനു പിടിച്ചു നില്ക്കാനാകും.

Top