എസ്ബിഐയുടെ യോനോ ആപ്പ് തകരാറില്‍; ബുദ്ധിമുട്ടി ഉപാഭോക്താക്കൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) യുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ യോനോ സിസ്റ്റം  തകരാറിലെന്ന് പരാതി. ആപ്പ് ഉപയോഗിക്കുമ്പോൾ എറർ മെസേജ് ലഭിക്കുന്നു എന്നാണ് ഉപഭോക്താക്കളുടെ പരാതി. പലരും സമൂഹമാധ്യമങ്ങളിലൂടെ ഈ പരാതി ഉന്നയിക്കുന്നുണ്ട്. ഇന്നലെ ഇങ്ങനെയൊരു പ്രശ്നമുണ്ടെന്നും അത് പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും എസ്ബിഐ ട്വീറ്റ് ചെയ്തെങ്കിലും ഇതുവരെ ആപ്പ് സേവനങ്ങൾ പരിഹരിക്കപ്പെട്ടിട്ടിലെന്ന് ഉപഭോക്താക്കൾ പറയുന്നത്.

Loading...

ബാങ്കിങ് പ്ലാറ്റ്ഫോം അപ്ഗ്രേഡ് ചെയ്യുന്നതിനാൽ ഓൺലൈൻ സേവനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് കഴിഞ്ഞ മാസം കമ്പനി അറിയിച്ചിരുന്നു. എന്നാൽ, അപ്ഗ്രേഡിനു ശേഷവും ഈ ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെട്ടിട്ടില്ല എന്നതാണ് പരാതി. യോനോ ലൈറ്റ്, ഓൺലൈൻ എസ്ബിഐ തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ച് ഓൺലൈൻ സേവനങ്ങൾ നടത്തണമെന്നാണ് ബാങ്ക് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.