എല്ലായിടത്തും ബലാത്സംഗങ്ങള്‍, എന്താണ് സംഭവിക്കുന്നത്?; ആശങ്കയറിയിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് ബലാത്സംഗം വര്‍ധിക്കുന്നതില്‍ ആശങ്കയറിയിച്ച് സുപ്രീംകോടതി. ഓരോ ആറ് മണിക്കൂറിലും ഒരു പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെടുന്നു. ഒരു ദിവസം നാല് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാകുന്നുവെന്ന് സുപ്രീംകോടതി പറഞ്ഞു. എല്ലായിടത്തും ബലാത്സംഗങ്ങള്‍, എന്താണ് രാജ്യത്ത് സംഭവിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടി എടുക്കണമെന്നും കോടതി പറഞ്ഞു.

അതേസമയം, ക്രൈസ്തവ സഭകളിലെ ബലാത്സംഗ പരാതികള്‍ ആവര്‍ത്തിക്കുന്നതില്‍ സുപ്രീംകോടതി ആശങ്ക അറിയിച്ചിരുന്നു. വൈദികര്‍ ഉള്‍പ്പെട്ട കേസ് ഞെട്ടലുണ്ടാക്കിയെന്നും പള്ളികളുമായി ബന്ധപ്പെട്ട കേസുകള്‍ ആശങ്കാജനകമെന്നും ജസ്റ്റിസ് എ.കെ സിക്രി പറഞ്ഞിരുന്നു.

Loading...