ശബരിമല: വാദം കേള്‍ക്കല്‍ ഏഴ്​ ചോദ്യങ്ങളില്‍; പുനഃപരിശോധ ഹരജികള്‍ പരിഗണിക്കില്ല ; സുപ്രീംകോടതി

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട്​ കേസില്‍ വാദം കേള്‍ക്കുക ഏഴ്​ ചോദ്യങ്ങളിലെന്ന്​ സുപ്രീംകോടതി. ഒമ്ബതംഗ ബെഞ്ച്​ പുനഃപരിശോധന ഹരജികളില്‍ വാദം കേള്‍ക്കില്ലെന്നും കോടതി വ്യക്​തമാക്കി. നവംബര്‍ 14ന്​ പുനഃപരിശോധന ഹരജികളിലെ വിധിക്കിടെ സുപ്രീംകോടതി ഉന്നയിച്ച നിയമപ്രശ്​നങ്ങളിലാണ്​ ​ബെഞ്ചി​​​​െന്‍റ പരിശോധന.

മതപരമായ ആചാരങ്ങളില്‍ കോടതിക്ക്​ ഇടപ്പെടാമോ എന്നതാണ്​ സുപ്രീംകോടതി പരിഗണിക്കുന്ന പ്രധാന പ്രശ്​നം. കേസില്‍ കേന്ദ്രസര്‍ക്കാറിനായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ഹാജരായിട്ടുണ്ട്​. ചോദ്യങ്ങള്‍ പുനഃക്രമീകരിക്കണമെന്ന്​ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. വിശാലബെഞ്ചി​​​​െന്‍റ പരിഗണനാ വിഷയങ്ങള്‍ കൃത്യപ്പെടുത്തണമെന്ന്​ മനുഅഭിഷേക്​ സിങ്​വിയും കോടതിയില്‍ വാദിച്ചു.
ചീഫ്​ ജസ്​റ്റിസ്​ എസ്​.എ ബോബ്​ഡേ അധ്യക്ഷനായ ബെഞ്ചില്‍ ജസ്​റ്റിസുമാരായ ആര്‍. ഭാനുമതി, അശോക്​ ഭൂഷണ്‍, എല്‍. നാഗേശ്വര റാവു, മോഹന്‍ എം. ശാന്തന ഗൗഡര്‍, എസ്​. അബ്​ദുല്‍ നസീര്‍, ആര്‍. സുഭാഷ്​ റെഡ്​ഢി, ബി.ആര്‍. ഗവായ്​, സൂര്യകാന്ത്​ എന്നിവരാണ്​ മറ്റ്​ അംഗങ്ങള്‍.

Loading...

മത വിശ്വാസത്തിന്റെ അവിഭാജ്യ ഘടകങ്ങള്‍ എന്ത് എന്നതു സംബന്ധിച്ചു കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഇന്ത്യ പോലെ വൈവിധ്യപൂര്‍ണമായ ഒരു നാട്ടില്‍ മതവിശ്വാസങ്ങളിലും ആ വൈവിധ്യമുണ്ട്. ഒരു മതത്തിന്റെ അവിഭാജ്യ ഘടകമായ വിശ്വാസങ്ങള്‍ എന്ന് ഒരു വിഭാഗം കരുതുന്ന കാര്യം അതേ മതത്തിന്റെ തന്നെ മറ്റു വിഭാഗത്തിന് അവിഭാജ്യ ഘടകം ആവണമെന്നില്ല. ഇരു വിഭാഗങ്ങള്‍ക്കും സ്വന്തം വിശ്വാസം പുലര്‍ത്താനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നുമുണ്ട്. മതവിശ്വാസത്തില്‍ കോടതികള്‍ക്ക് എത്രത്തോളം ഇടപെടാം എന്നതില്‍ ഒരു ജുഡീഷ്യല്‍ പോളിസിയുടെ ആവശ്യത്തിലേക്കാണ് ഇത്തരം സാഹചര്യങ്ങള്‍ എത്തിക്കുന്നത്.

ആരാധനാ സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം ശബരിമലയില്‍ മാത്രമല്ല. മുസ്ലിം സ്ത്രീകള്‍ക്ക് പള്ളികളിലും ദര്‍ഗകളിലും പ്രവേശിക്കുന്നതിലും സമുദായം മാറി വിവാഹം കഴിച്ച പാഴ്‌സി സ്ത്രീകള്‍ക്ക് അഗ്യാരിയില്‍ പ്രവേശിക്കുന്നതിലും ഇതേ വിഷയമുണ്ട്. ദാവൂദി ബോറ സമുദായത്തിലെ സ്ത്രീ ചേലാ കര്‍മത്തില്‍ കോടതിക്ക് ഇടപെടാമോ എന്ന കാര്യം സുപ്രീം കോടതിയുടെ തന്നെ പരിഗണയിലുണ്ട്.

മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എല്ലാവര്‍ക്കും നീതി ഉറപ്പുവരുത്തുന്നതിന് വിശാല ബെഞ്ചിന്റെ തീര്‍പ്പ് ആവശ്യമുണ്ട്. വിശ്വാസവും മൗലിക അവകാശവുമായി പരസ്പരം ബന്ധപ്പെട്ടു നില്‍ക്കുന്ന വിഷയങ്ങള്‍ക്കു പരിഹാരം കാണാന്‍ ഇതിലൂടെ കഴിയും. ഭരണഘടനാ വിഷയങ്ങളില്‍ അഞ്ച് അംഗങ്ങളില്‍ കുറയാത്ത ബെഞ്ച് തീര്‍പ്പു കല്‍പ്പിക്കണമെന്നത്, സുപ്രീം കോടതിയില്‍ ഏഴ് ജഡ്ജിമാര്‍ മാത്രമുണ്ടായിരുന്ന കാലത്തെ ചട്ടമാണ്. ഇപ്പോഴത്തെ ജഡ്ജിമാരുടെ എണ്ണം പരിഗണിച്ച്‌ കൂടുതല്‍ അംഗങ്ങള്‍ ഉള്‍പ്പെട്ട ഭരണഘടനാ ബെഞ്ച് ഇക്കാര്യങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നത് നീതി ഉറപ്പാക്കാനും വിധിന്യായത്തിന്റെ ആധികാരികത ഉറപ്പിക്കാനും സാഹചര്യമൊരുക്കും.

ശബരിമല കേസിലെ പുനപ്പരിശോധനാ ഹര്‍ജികളിലെ വിധി മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശന കേസുമായും പാഴ്‌സി സ്ത്രീകളുടെ അഗ്യാരി പ്രവേശന കേസുമായും ദാവൂദി ബോറ ചേലാ കര്‍മ കേസുമായും പരസ്പരം ബന്ധപ്പെടാവുന്നതും അവയെ ബാധിക്കാവുന്നതുമാണ്.

ഒരു മതത്തിന്റെ വിശ്വാസങ്ങളില്‍ അവിഭാജ്യ ഘടകം എന്ത്, ആരാണ് അതു തീരുമാനിക്കേണ്ടത്, കോടതികള്‍ക്ക് അതില്‍ ഇടപെടാമോ അതോ മതപുരോഹിതരാണോ അതു തീരുമാനിക്കുന്നത് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഈ കേസുകളും ഉയര്‍ത്തുന്നുണ്ട്. പ്രത്യേക വിശ്വാസങ്ങള്‍ പിന്തുടര്‍ന്നുപോരുന്ന പ്രത്യേക മതവിഭാഗങ്ങള്‍ ആരൊക്കെ എന്നതു സംബന്ധിച്ചും പരിശോധന നടത്തേണ്ടതുണ്ട്. ഒരു വിഭാഗത്തില്‍ പെടാത്ത ആള്‍ക്ക് ആ വിഭാഗത്തിന്റെ വിഷയം ഉന്നയിച്ച്‌ പൊതുതാത്പര്യ ഹര്‍ജി നല്‍കാനാവുമോയെന്നതും പരിശോധിക്കേണ്ട കാര്യമാണ്. ഒരു പ്രത്യേക മതവിഭാഗത്തിന്റെ (ഡിനോമിനേഷന്‍) അവിഭാജ്യ ഘടകങ്ങള്‍ എന്തൊക്കെയെന്ന് അതതു വിഭാഗങ്ങള്‍ തന്നെയാണ് തീരുമാനിക്കേണ്ടത് എന്ന ശിരൂര്‍ മഠം കേസിലെയും വിശ്വാസ കാര്യങ്ങളില്‍നിന്ന് കോടതികള്‍ മാറിനില്‍ക്കണമന്ന അജ്മീര്‍ ദര്‍ഗ കേസിലെയും വിധികളെ വിശാല ബെഞ്ച് പരിശോധിക്കണം.