കൊച്ചി: മരട് കേസില്‍ ഫ്‌ളാറ്റ് നിര്‍മാതാക്കളോട് നഷ്ടപരിഹാരത്തുകയുടെ പകുതി കെട്ടിവെക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. തുക കെട്ടിവെച്ചില്ലെങ്കില്‍ റവന്യു റിക്കവറിക്ക് ഉത്തരവിടുമെന്നും കോടതി വ്യക്തമാക്കി .അടുത്ത ബുധനാഴ്ചക്കകം നിലപാട് അറിയിക്കാന്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് കോടതി നി4ദേശം നല്‍കി.ജസ്റ്റിസ് നവീന്‍ സിന്‍ഹ, ജസ്റ്റിസ് കൃഷ്ണ മൂരാരി എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.ഫ്‌ലാറ്റ് നി4മാതാക്കളുടെ കണ്ടുകെട്ടിയ സ്വത്ത് ക്രയവിക്രയം ചെയ്യാന്‍ നഷ്ടപരിഹാര കമ്മിറ്റിക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സ4ക്കാ4 നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്