ദില്ലി:ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ കരുതല്‍ തടങ്കലിൽ കേന്ദ്ര സർക്കാരിന്റെ മറുപടി തേടി സുപ്രീംകോടതി. തടവിൽ പാർപ്പിക്കുന്നതിന്റെ കാരണം സർക്കാർ വ്യക്തമാക്കണം. തടവില്‍ പാര്‍പ്പിക്കാന്‍ കഴിയുന്ന പരമാവധി കാലവധി, ഒരു വര്‍ഷത്തിന് മുകളില്‍ തടവ് നീട്ടാന്‍ കഴിയുമോ എന്നീ വിഷയങ്ങളിലും സർക്കാർ മറുപടി നൽകണം.
ജസ്റ്റിസ് എസ്.കെ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര സർക്കാരിന് നിർദേശം നൽകിയത്.കേസ് ഒക്ടോബര്‍ പതിനഞ്ചിന് വീണ്ടും പരിഗണിക്കും. മെഹ്ബൂബ മുഫ്തിയെ ജയിൽ മോചിതയാക്കണമെന്ന് ആവശ്യപ്പെട്ട്
മകൾ ഇൽത്തിജ മുഫ്തിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
Loading...