സഭാ തര്‍ക്കം;സുപ്രീംകോടതി ഇടപെടില്ല

Supreme Court

ന്യൂഡല്‍ഹി: മൃതദേഹ സംസ്‌കാരത്തിന്റെ പേരിലുള്ള സഭാതര്‍ക്കകേസില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഇടപെടില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

ഓർത്തഡോക്‌സ്‌ സഭ സമർപ്പിച്ച കോടതി അലക്ഷ്യഹർജി പരിഗണിക്കവേയാണ്‌ നിരീക്ഷണം. നിർബന്ധബുദ്ധി കാട്ടിയാൽ  ഹർജി തള്ളേണ്ടി വരുമെന്നും ജസ്‌റ്റിസ്‌ ഇന്ദിരാബാനർജി കൂടി അംഗമായ ബെഞ്ച്‌ മുന്നറിയിപ്പ്‌ നൽകി.

Loading...

കോടതി ഉത്തരവ്‌ മറികടന്നാണ്‌ ഓർഡിനൻസെന്ന്‌ ഓർത്തഡോക്‌സ്‌ സഭയുടെ അഭിഭാഷകൻ കൃഷ്‌ണൻ വേണുഗോപാൽ പറഞ്ഞു. ഏത്‌ വൈദികനാണ്‌ സംസ്‌കാരച്ചടങ്ങുകൾ നടത്തേണ്ടതെന്നും എവിടെയാണ്‌ മൃതദേഹങ്ങൾ സംസ്‌കരിക്കേണ്ടതെന്നും  നിർദേശിക്കാൻ കഴിയില്ല. മൃതദേഹം വഴിയിൽ കിടക്കുന്ന സാഹചര്യം അംഗീകരിക്കാൻ കഴിയില്ല  –- ജസ്‌റ്റിസ്‌ മിശ്ര കൂട്ടിച്ചേർത്തു. മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കാത്തത്‌ ഗുരുതരമായ മനുഷ്യാവകാശലംഘനമാണെന്ന്‌ ചൂണ്ടിക്കാണിച്ച്‌ സംസ്ഥാനസർക്കാർ സത്യവാങ്ങ്‌മൂലം നൽകിയിരുന്നു.

വിഷയം സാമൂഹ്യ,രാഷ്ട്രീയപ്രശ്‌നങ്ങൾക്ക്‌ കാരണമാകുന്നുവെന്നും ചീഫ്‌സെക്രട്ടറി ചൂണ്ടിക്കാണിച്ചു. ഈ സത്യവാങ്‌മൂലത്തിന്‌ മറുപടി ഫയൽ ചെയ്യാൻ ഓർത്തഡോക്‌സ്‌ സഭയോട്‌ നിർദേശിച്ചു. ഫെബ്രുവരി അവസാനവാരം കേസ്‌ വീണ്ടും പരിഗണിക്കും.