ന്യൂഡല്‍ഹി: വെബ്‌സീരീസായ താണ്ഡവ് നിരോധിക്കണമെന്നും നിര്‍മാതാക്കളായ ആമസോണ്‍ പ്രൈം മേധാവിയെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തടഞ്ഞു. ആമസോണ്‍ മേധാവി പ്രൈം മേധാവി അപര്‍ണ പുരോഹിതിന്റെ അറസ്റ്റാണ് സുപ്രീംകോടതി തടഞ്ഞത്.അതേസമയം അന്വേഷണവുമായി സഹകരിക്കണമെന്ന് അപർണക്ക് നിർദേശം നൽകുകയും ചെയ്തു.
അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈകോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് അപർണ പുരോഹിത് സുപ്രീംകോടതിയെ സമീപിച്ചത്.
ഒമ്പത് എപിസോഡുകളായി ആമസോൺ പ്രൈമിൽ പുറത്തിറങ്ങിയ ‘താണ്ഡവ്’ വെബ്സീരീസിലൂടെ ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്നായിരുന്നു ആമസോൺ മേധാവിക്കെതിരായ പരാതി.ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ നിയന്ത്രിക്കുന്നതിനായി കേന്ദ്രം കൊണ്ടുവന്ന ചട്ടങ്ങൾ മാർഗനിർദേശങ്ങൾ മാത്രമാണെന്നും അതിലൂടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടി എടുക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി