ദില്ലി: ടെയിൻ യാത്രക്കാരുടെ ദുരിതത്തിൽ ഇടപെട്ട് സുപ്രീംകോടതി. ഇനി മുതൽ മതിയായ കാരണമില്ലാതെ ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. എല്ലാ യാത്രക്കാരുടെയും സമയം വിലപ്പെട്ടതാണെന്നും കോടതി കൂട്ടിച്ചേർത്തു. ആരെങ്കിലും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തേ മതിയാകൂവെന്നും സുപ്രീംകോടതി പറഞ്ഞു.
ട്രെയിൻ വൈകിയതിന് യാത്രക്കാരന് നഷ്ടപരിഹാരം നൽകിയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നടപടി ശരിവെച്ച ഉത്തരവിലാണ് സുപ്രീംകോടതിയുടെ പരാമർശം. ട്രെയിൻ വൈകിയതിനെ തുടർന്ന് വിമാനയാത്ര മുടങ്ങിയെന്ന് കാണിച്ച് യാത്രക്കാരനായ സഞ്ജയ് ശുക്ലയും മൂന്ന് പേരും 2016 ൽ കമ്മീഷന് പരാതി നൽകിയിരുന്നു. നഷ്ടപരിഹാരം അനുവദിച്ചതിനെ തുടർന്ന് നോർത്തേൺ റെയിൽവേ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
Loading...