തൊഴിലാളികളുടെ പലായനത്തിൽ കേന്ദ്രത്തോട‌് വിശദീകരണം തേടി സുപ്രീം കോടതി

രാജ്യത്ത് കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികൾ നഗരങ്ങളിൽ നിന്നും സ്വന്തം ഗ്രാമങ്ങളിലേക്ക് കൂട്ടപലായനം നടത്തുന്നതു സംബന്ധിച്ച വിഷയത്തിൽ കേന്ദ്രം സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ട് സുപ്രീം കോടതി.

കൊറോണ വൈറസിനേക്കാൾ വലിയ പ്രശ്‌നമായി കുടിയേറ്റ തൊഴിലാളികളുടെ പലായനം മാറുകയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. തൊഴിലാളികളുടെ നിലവിലെ സാഹചര്യം പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ആലാഖ് അലോക് ശ്രീവാസ്തവ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിര്‍ദേശം മുന്നോ‌ട്ടു വച്ചത്.

Loading...

സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്ന നടപടികളില്‍ തൽക്കാലം കോടതി ഇടപെടില്ലെന്നും ഹർജിയിലെ പല ആവശ്യങ്ങളും നടപ്പിലാക്കിയിട്ടുണ്ടന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞു.

തൊഴിലാളികളുടെ പലായനവുമായി ബന്ധപ്പെട്ട് അഭിഭാഷകരായ അലഖ് അലോക് ശ്രീവാസ്തവ, രശ്മി ബൻസൽ എന്നിവർ സമർപ്പിച്ച രണ്ട് പൊതുതാൽപര്യ ഹർജികളിലും വീഡിയോ കോൺഫറൻസിലൂടെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് എൽ നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.