മസ്കറ്റില്‍ സ്‌കൂള്‍ ബസ് അപകടം: മലയാളി വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍

മസ്‌കറ്റ്: സ്‌കൂള്‍ ബസ്സില്‍ നിന്ന് ഇറങ്ങുമ്പോള്‍ ബസ് തട്ടി അപകടത്തില്‍ പെട്ട മാബേല സ്‌കൂള്‍ വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍ തുടരുന്നു. കോട്ടയം സ്വദേശിയായ ജെറിലിന്റെയും ജൂഡിയുടെയും മകള്‍ ജെസ്റ്റിഫര്‍ ജെറില്‍ എന്ന ഒന്നാം ക്ലാസ്സുകാരിയാണ് സ്‌കൂള്‍ ബസ്സിറങ്ങി റോഡ് കുറുകെ കടക്കാന്‍ ശ്രമിക്കുമ്പോള്‍ അപകടത്തില്‍പെട്ടത്. കുട്ടി റോഡ് കുറുകെ കടക്കുന്നത് അറിയാതെ ഡ്രൈവര്‍ ബസ് മുന്നിലേക്ക് എടുത്തതാണ് അപകടകാരണം. കഴിഞ്ഞ ബുധാനാഴ്ച ഉണ്ടായ അപകടത്തെത്തുടര്‍ന്ന് തലയ്ക്ക് ക്ഷതമേറ്റ കുട്ടി സുല്‍ത്താന്‍ ഖാബൂസ് യൂണിവെഴ്‌സിറ്റി ആസ്പത്രിയിലെ അതീവ സുരക്ഷാ വിഭാഗത്തില്‍ തുടരുന്നു.

സ്‌കൂള്‍ ബസ്സുകളില്‍ ൈഡ്രവറെ കൂടാതെ സഹായി ഉണ്ടാകണം എന്നും കുട്ടികളെ സുരക്ഷിതരായി മാതാപിതാക്കളെ ഏല്‍പ്പിക്കണം എന്നും നിയമം ഉണ്ടെങ്കിലും പലപ്പോഴും അത് പാലിക്കപ്പെടാറില്ല. രാജ്യത്തെ സ്‌കൂള്‍ ബസ്സുകളുടെ മുന്‍പിലും പിറകിലും സെന്‍സറുകളും ക്യാമറകളും അഗ്നിശമന ഉപകരണങ്ങളും ഘടിപ്പിക്കണമെന്ന് മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന യോഗത്തില്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു.

Loading...