ആരാധനാലയങ്ങൾക്ക് പണം നൽകുന്നവർ സരസ്വതി ക്ഷേത്രങ്ങളായ വിദ്യാലയങ്ങൾക്കുകൂടി നൽകട്ടെ

തിരുവനന്തപുരം; ആരാധനാലയങ്ങൾക്കു വേണ്ടി പണം മുടക്കുന്നവർ അതിന്റെ പകുതിയെങ്കിലും സരസ്വതീക്ഷേത്രങ്ങളായ വിദ്യാലയങ്ങൾക്ക് നൽകിയാൽ തീരാവുന്ന പ്രശ്‌നമേ ഇപ്പോൾ വിദ്യാലയങ്ങൾക്കുള്ളു എന്നു തുറന്നു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ പഠിച്ച വിദ്യാലയങ്ങളെ മറക്കരുത്. ആരാധനാലയങ്ങൾക്ക് വൻ തോതിൽ പണം നൽകുന്നവർ ഒരിക്കലെങ്കിലും തന്റെ വിദ്യാലയത്തെ ഒന്നു ഓർക്കണം. അടച്ചുപൂട്ടൽ ഭീഷണി അടക്കം നേരിടുന്ന സ്വന്തം വിദ്യാലയങ്ങളെ രക്ഷിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് അധ്യാപകദിനത്തിൽ അധ്യാപകദിന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യപ്രതിബദ്ദദ്ധതയുള്ള ജോലിയാണ് അധ്യാപനം. മറ്റുള്ള ജോലിയേക്കാൾ അഭിമാനം പകരുന്ന ജോലി. പൊതുവിദ്യാലയങ്ങളിൽ എത്തുന്ന കുട്ടികൾ പഴയതിൽ നിന്നു വ്യത്യസ്തം. രക്ഷിതാക്കളിൽ പലരും അക്ഷരജ്ഞാനം ഉള്ളവരാണ്. പഴയ അവസ്ഥ ഇന്ന് ഇല്ല. പക്ഷേ ഇത്തരം കുട്ടികൾ ഇപ്പോഴും ഉണ്ട്. ശരാശരിയിൽ താഴെയുള്ള കുട്ടികൾ. അവരെ നിലവാരത്തിലേക്ക് ഉയർത്താൻ സാധാരണയിൽകവിഞ്ഞ ശ്രദ്ധയും പരിചരണവും വേണം. ചില അധ്യാപകർ നടത്തുന്നുണ്ട്. എല്ലാവരെയും അടച്ച് പറയുന്നില്ല.