സംസ്ഥാനത്തെ സ്ക്കൂളുകൾ തുറക്കാൻ മുന്നൊരുക്കങ്ങൾ തുടങ്ങി; വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.മുന്നൊരുക്കങ്ഹൾ നടത്തുന്നതിന് ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ തദ്ദേശ ആരോഗ്യവകുപ്പുകൾ ചേർന്നുള്ള സമിതിയാണ് ഇതിനായി പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ് സ്‌കൂൾ തുറക്കാനുള്ള അന്തിമ തീരുമാനമെടുക്കുക.

സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും സർക്കാരിന്റെ തുടർനടപടികളെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ ഓഫ് ലൈനായി പരീക്ഷ നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രിം കോടതിയൽ സത്യവാങ്മൂലം നൽകി. കംപ്യൂട്ടറും ഇന്റർനെറ്റും പല വിദ്യാർഥികൾക്കും ഇല്ലാത്തത് പ്രതിസന്ധിയാണെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

Loading...