Kerala News

റോഡിലെ കുഴിയിൽ ചാടിയ വാഹനം കുട്ടിയുടെ ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചു ;പിന്നീട് നടന്നത്‌

റോഡിലെ കുഴിയിൽ ചാടിയ വാഹനം കുട്ടിയുടെ ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചു നിർത്താതെ പോയി. ആറാം ക്ലാസ് വിദ്യാർത്ഥിനി തിരക്കേറിയ റോഡിലെ കുഴിയിൽ ഇറങ്ങിനിന്ന് പ്രതിഷേധിച്ചു.പരീക്ഷയ്ക്ക്ഒരുങ്ങി വീട്ടിൽ നിന്നും ഇറങ്ങിയ ഹിൽന റോഡരികെ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ യാത്രക്കാരെ ശ്രദ്ധിക്കാതെ പിറകിൽ നിന്നും വന്ന വാഹനം വെളളക്കുഴിയിൽച്ചാടിവെള്ളവും ചെളിയും ഹിൽനയുടെ യൂണിഫോമിലും, പുസ്തകത്തിലും തെറിപ്പിച്ച് വാഹനം നിർത്താതെ കടന്നു പോയി.

വടക്കേക്കരഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് അണ്ടിപ്പിള്ളിക്കാവ് കിഴക്ക് സെന്റ് ജോസഫ് കപ്പേളയ്ക്ക് സമീപം മാണ് ഹെൽനയുടെ പ്രതിഷേധം അരങ്ങേറിയത്. ചെളിയായ വസ്ത്രം വീട്ടിൽ പോയി മാറ്റി ഹെൽന കരിമ്പാടം ഡി ഡി സഭ ഹൈസ്കൂളിലെത്തിയപ്പോൾ സമയം ഏറെ വൈകിയിരുന്നു. റോഡിലെ കുഴിക്കെതിരെ പ്രതിഷേധിക്കാൻ തീരുമാനിച്ചാണ് ഹെൽന വീട്ടിലെത്തിയതെങ്കിലും തന്റെ പ്രതിഷേധ തീരുമാനം വീട്ടിലാരോടും പങ്ക് വച്ചില്ല.

പിറ്റേന്ന് രാവിലെപതിവ് പോലെ ബസ് സ്റ്റോപ്പിലേക്ക് നടന്നു. കുഴിയിൽച്ചാടി വാഹനങ്ങൾ പോകുന്നത് അല്പനേരം ശ്രദ്ധിച്ച് നിന്ന ശേഷം ഹെൽന റോഡിലെ ചെളിക്കുഴിയിൽ ഇറങ്ങി ഇരുകൈകളും വശങ്ങളിലേക്ക് നിവർത്തിനിൽപ്പുറപ്പിച്ചു. നാട്ടുകാരും യാത്രക്കാരും ആദ്യമൊന്നമ്പരന്നു. ഓടി കുടിയ നാട്ടുകാർ കുട്ടിയെ സമാധാനിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നു.

അണ്ടിപ്പിള്ളിക്കാവ് വേലിക്കകത്ത് വീട്ടിൽ പോളിന്റെ മകളാണ് പ്രതിഷേധക്കാരി. അണ്ടിപ്പിള്ളിക്കാവ് ജംങ്ങഷൻ മുതൽ ചേന്ദമംഗലം വഴി പറവൂർക്ക് പോകുന്ന ഈ റോഡ് മാസങ്ങളായി തകർന്ന് കിടക്കുകയാണ്.എൻ എച്ച് – 17 റോഡൽ’ വാഹനങ്ങളുടെ തിരക്ക് കൂടുമ്പോൾ ഈ വഴിയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്.ടോറസ് പോലുള്ള വലിയ വാഹനങ്ങൾ ഇതിലൂടെയാണ് സഞ്ചാരം.

ഇത്തരം വാഹനങ്ങൾ അമിത വേഗത്തിലാണ് സഞ്ചരിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡ് മെയിൻറൻസ് നടത്താൻ തയ്യാറാകാത്ത പൊതുമരാമത്ത് വകപ്പിനെതിരെ നാട്ടുകാർക്ക് കടുത്ത അമർഷമുണ്ട്.

Related posts

കേന്ദ്രത്തെ കുറ്റപ്പെടുത്തി ഗവർണറുടെ നയപ്രഖ്യാപനം

അക്രമിക്കപ്പെട്ട നടിയുടെ അശ്ലീല ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വന്നു

subeditor

ബീഫ് കഴിക്കുന്നവര്‍ സൂക്ഷിക്കുക: മാട്ടിറച്ചിക്ക് പകരം ഹോട്ടലുകളില്‍ വ്യാജനെത്താന്‍ സാധ്യത

subeditor

ഡെനിസ ബാബു സണ്ണിവെയ്ല്‍ വാലിഡിക്ടോറിയന്‍

Sebastian Antony

ഹണീ ബി 2വിന് എതിരായ കേസ്; ജീന്‍പോള്‍ ലാലടക്കം നാല് പേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

പാലിയേക്കര ടോള്‍ ബൂത്തിലെ അതിക്രമം: ഡി.വൈ.എസ്.പിക്ക് സ്ഥലം മാറ്റം

subeditor

എന്നെ കാണാന്‍ വന്ന ലോകബാങ്ക് പ്രതിനിധികളില്‍ ഒരാള്‍ ഒബാമയുടെ വംശക്കാരനായ നീഗ്രോ; മേരിക്കന്‍ ഉദ്യോഗസ്ഥനെ വംശീയമായി അധിക്ഷേപിച്ച് മന്ത്രി സുധാകരന്‍

മുസ്ലീങ്ങള്‍ക്ക് എതിരായ വര്‍ഗ്ഗീയ പരാമര്‍ശം; ശ്രീധരന്‍ പിള്ളയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

main desk

വർഗ്ഗീയ-ദേശീയത എന്ന സർവ്വനാശം

subeditor

ക്രിസ്ത്യനികള്‍ ഈ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം; എന്നാല്‍ മുസ്ലിംങ്ങള്‍ക്കു മടിയുണ്ട് വി മുരളീധരന്‍

main desk

പീഡിനം ഒരു തുടര്‍ക്കഥ ; പതിനേഴുകാരിയെ ആറുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി‍ ലഹരിമരുന്ന് നല്‍കി ഒരുമാസത്തോളം പീഡിപ്പിച്ചു

subeditor

പി.ഐ.ഒ കാർഡുകൾ കൈവശം ഉള്ളവർക്ക് മുന്നറിയിപ്പ്; മാർച്ച് 31 മുതൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല.

subeditor