പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: പതിനഞ്ചുകാരിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. മമ്പാട് മേപ്പാടം സ്വദേശിയായ അബ്ദുൾ സലാമിനെയാണ് അറസ്റ്റ് ചെയ്തത്. 57 കാരനാണ് പ്രതി. അധ്യാപകനിൽ നിന്നും വിദ്യാർത്ഥിനിക്ക് പലതവണ പീഡനം നേരിട്ടിരുന്നു. ഇതോടെ പെൺകുട്ടി പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ചൈൽഡ് ലൈൻ പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം പോലീസിന് വിവരം കൈമാറുകയായിരുന്നു.പോക്സോ വകുപ്പുകൾ ചുമത്തി നിലമ്പൂർ പോലീസ് അബ്ദുൾ സലാമിനെ അറസ്റ്റ് ചെയ്തു. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ വിദ്യാർത്ഥികൾ ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുകയാണ്.