സ്‌കൂള്‍ പരിസരത്ത് വച്ച് അനാശാസ്യം നടത്തിയ അധ്യാപകനെ നാട്ടുകാര്‍ മര്‍ദിച്ചുസ്‌കൂള്‍ പരിസരത്ത് വച്ച് അനാശാസ്യം നടത്തിയ അധ്യാപകനെ നാട്ടുകാര്‍ മര്‍ദിച്ചു

 

സ്‌കൂളില്‍ വെച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ട അധ്യാപകനെ നാട്ടുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. തമിഴ്‌നാട്ടിലെ നാമക്കലിലെ ഉദുപ്പം സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ അധ്യാപകനെയും സമീപത്തുള്ള അംഗന്‍വാടിയിലെ അധ്യാപികയെയുമാണ് നാട്ടുകാര്‍ പിടികൂടി മര്‍ദിച്ചത്.

Loading...

വി ശരവണന്‍ എന്ന അധ്യാപകനെയാണ് നാട്ടുകാര്‍ മര്‍ദ്ദിച്ചത്.ശരവണനും അംഗനവാടി ജീവനക്കാരിയായ ജയന്തിയും തമ്മില്‍ നേരത്തെ തന്നെ ബന്ധത്തിലായിരുന്നെന്നും സ്‌കൂള്‍ സമയം കഴിഞ്ഞ് ഇവര്‍ നേരത്തെയും പരിസരത്ത് നില്‍ക്കാറുണ്ടായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്. കുട്ടികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും കഴിഞ്ഞ ദിവസം സ്‌കൂളില്‍ സംഘടിച്ചെത്തുകയായിരുന്നു. അധ്യാപകനെ ആളുകള്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചു.

സ്‌കൂള്‍ പരിസരത്ത് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന്റെ പേരില്‍ ശരവണനെയും ജയന്തിയെയും നേരത്തെ തന്നെ താക്കീത് ചെയ്തിട്ടുണ്ടെന്ന് സ്‌കൂളിലെ പ്രധാനധ്യാപകന്‍ കെ ജയരാജ് പറഞ്ഞു. ‘സംഭവത്തെക്കുറിച്ച് വിശദീകരണമാവശ്യപ്പെട്ട് ഞാന്‍ ശരവണിന് നോട്ടീസ് നല്‍കുകയും ജയന്തിക്കെതിരെ കര്‍ശന നടപടിയാവശ്യപ്പെട്ട് അംഗനവാടി അധികൃതര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.’ പ്രധാനധ്യാപകന്‍ പറയുന്നു.